ക​ർ​ക്ക​ട​ക മ​ഴ​യി​ൽ വ​ൻ​ ന​ഷ്ടം; ഓ​ണ​വി​പ​ണി​ക്കു തി​രി​ച്ച​ടി
Saturday, August 6, 2022 10:58 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ക്ക​ട​ക​മ​ഴ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തെ​റി​ഞ്ഞു. പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ഏ​ത്ത​വാ​ഴ കൃ​ഷി​ക്ക് അ​ട​ക്കം വ​ൻ ന​ഷ്ട​മാ​ണു നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഓ​ണ​വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്കു നി​രാ​ശ​യാ​യി​രി​ക്കും ഫ​ലം. പു​റ​മേ​നി​ന്നു​ള്ള കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​മാ​യി വി​പ​ണി ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ചു വി​ല​ക്ക​യ​റ്റ​ത്തി​ന്‍റേ​താ​യി മാ​റും.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തേ​വ​രെ​യു​ള്ള ന​ഷ്ടം ആ​റു കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തേ​ത​ട​ക്കം ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. അ​പ്പ​ർ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും കൃ​ഷി ഒ​രേ​പോ​ലെ ന​ശി​ച്ചു.

ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​രാ​ണ് ഏ​റെ​യും ന​ഷ്ടം നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഓ​ണ​വി​പ​ണി​യി​ലേ​ക്ക് എ​ത്തേ​ണ്ട പ​ച്ച​ക്ക​റി​ക​ളും ന​ശി​ച്ചു. ഹ​രി​ത​സം​ഘ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ പ​ന്ത​ലി​ട്ടു ന​ട​ത്തി​വ​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക​ട​ക്കം ന​ഷ്ട​മു​ണ്ടാ​യി. മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഇ​നി പ്ര​തീ​ക്ഷ​യി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രി​ൽ ഏ​റെ​പ്പേ​രും വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ​പ്പെ​ടാ​ത്ത​വ​രാ​യ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം​ത​ന്നെ തു​ച്ഛ​മാ​യി​രി​ക്കും.

കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ന​ശി​ച്ചു

കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്കും വ്യാ​പ​ക ന​ഷ്ടം നേ​രി​ട്ടു. ചേ​ന, ചേ​ന്പ്, മ​ര​ച്ചീ​നി, കി​ഴ​ങ്ങ് എ​ന്നി​വ​യ്ക്കു വ​ൻ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വെ​ള്ളം ക​യ​റി​യ​തു മൂ​ല​മാ​ണ് ഈ ​കൃ​ഷി​ക​ൾ ന​ശി​ച്ച​ത്. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ച സ്ഥി​തി​യാ​ണ്. കു​ള​ന​ട, ഉ​ള​നാ​ട്, പ​ന​ങ്ങാ​ട് മേ​ഖ​ല​യി​ൽ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്കു വ​ൻ​തോ​തി​ൽ ന​ഷ്ട​മു​ണ്ട്. കോ​ന്നി​യി​ൽ വ​ക​യാ​ർ, അ​രു​വാ​പ്പു​ലം ഭാ​ഗ​ങ്ങ​ളി​ലും കൃ​ഷി വ​ൻ​തോ​തി​ൽ ന​ശി​ച്ചു.

അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ഈ ​മേ​ഖ​ല​യി​ൽ മ​ര​ച്ചീ​നി, ചേ​ന്പ് തു​ട​ങ്ങി​യ​വ കാ​ര്യ​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ൽ​ത​ന്നെ 12 ഹെ​ക്ട​റോ​ളം മ​ര​ച്ചീ​നി പൂ​ർ​ണ​മാ​യി ന​ശി​ച്ചു. മ​ര​ച്ചീ​നി​ക്കു വി​പ​ണി​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​ദു​രി​തം.

ഏ​ത്ത​വാ​ഴ ക​ണ്ണീ​ർ​വാ​ഴ

ഏ​ത്ത​ക്കു​ല​യ്ക്കു വി​പ​ണി​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ൽ​ത​ന്നെ 38,882 കു​ല​ച്ച വാ​ഴ​ക​ളും 35,411 കു​ല​യ്ക്കാ​ത്ത ഏ​ത്ത​വാ​ഴ​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. 3.5 കോ​ടി​യി​ലേ​റെ ന​ഷ്ടം. ഏ​ത്ത​വാ​ഴ​യു​ടെ പ്ര​മു​ഖ കൃ​ഷി​യി​ട​മാ​യ വ​ക​യാ​റി​ൽ വ​ൻ ന​ഷ്ട​മു​ണ്ട്. വ​ക​യാ​റി​ൽ സ​നു​ഭ​വ​നം സു​രേ​ന്ദ്ര​ന്‍റെ 700 വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. വ​ക​യാ​ർ വി​പ​ണി​ക്കു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ന​ഷ്ട​മേ​റെ​യും.

അ​ച്ച​ൻ​കോ​വി​ലാ​ർ, മ​ണി​മ​ല തീ​ര​ങ്ങ​ളി​ലെ ഏ​ത്ത​വാ​ഴ​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഏ​ക്ക​ർ ക​ണ​ക്കി​നു കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഏ​ത്ത​വാ​ഴ മാ​ത്രം ന​ശി​ച്ചി​ട്ടു​ണ്ട്. കു​ള​ന​ട, പ​ന്ത​ളം, തു​ന്പ​മ​ൺ, ത​ട്ട, ഓ​മ​ല്ലൂ​ർ, വാ​ഴ​മു​ട്ടം, വ​ള്ളി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഏ​ത്ത​വാ​ഴ ന​ഷ്ടം നേ​രി​ട്ടു.

അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ കു​റ്റൂ​ർ, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ലും ഏ​ത്ത​വാ​ഴ ന​ശി​ച്ചു. മ​ല്ല​പ്പ​ള്ളി, പു​റ​മ​റ്റം, ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​യാ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ൾ വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്. അ​ച്ച​ൻ​കോ​വി​ലാ​ർ, മ​ണി​ല തീ​ര​ങ്ങ​ളി​ലാ​ണ് വാ​ഴ​കൃ​ഷി​ക്കു കൂ​ടു​ത​ലാ​യി ന​ഷ്ട​മു​ണ്ടാ​യ​ത്. കി​ട്ടാ​ൻ പോ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം തു​ച്ഛ​മാ​യി​രി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യുന്നു.