ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഭ​ദ്രാ​സ​ന വാ​ർ​ഷി​കം 14ന്
Saturday, August 6, 2022 10:58 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ഴ​മു​ട്ടം ഈ​സ്റ്റ് മാ​ർ ബ​ർ​സൗ​മ ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയിൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​താ​ക ഘോ​ഷ​യാ​ത്ര ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കോ​ന്നി സെ​ന്‍റ് ജോ​ർ​ജ് മ​ഹാ ഇ​ട​വ​ക​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​രും. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​ഭ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച ഭ​ദ്രാ​സ​ന അ​തി​ർ​ത്തി​യി​ലെ വി​വി​ധ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും. 10ന് ​കു​മ്പ​ഴ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളി​ലെ ക്രി​സ്തു ദ​ർ​ശ​നം യു​വ​ജ​ന വീ​ഥി​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. അ​ഖി​ല മ​ല​ങ്ക​ര അ​ടി​സ്ഥാ​ന​ത്തി​ൽ ക്വി​സ്, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, സെ​ൽ​ഫി കോ​ണ്ട​സ്റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

14നു ​ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ കു​ര്യാ​ക്കോ​സ് മാർ ക്ലി​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉദ്ഘാ​ട​നം ചെ​യ്യും. ന​വാ​ഭി​ഷി​ക്ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീവ​ർ​ഗീ​സ് മാ​ർ തേ​യോ​ഫി​ലോ​സ് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ബി ടി. ​സാ​മു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. രെ​ഞ്ചു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ൻ ഉ​മ്മ​ൻ, നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ, അ​ജി​ൽ ഡേ​വി​ഡ്, ജെ​റി​ൻ ജോ​യ്സ്, ലി​ബി​ൻ ത​ങ്ക​ച്ച​ൻ, ജോ​യ​ൽ കോ​ശി തോ​മ​സ് എ​ന്നി​വ​ർ പത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടുത്തു.