ബോ​ൺ ആ​ൻ​ഡ് ജോ​യി​ന്‍റ് വാ​രം ആ​ച​രി​ച്ചു
Saturday, August 6, 2022 10:58 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ൺ ആ​ൻ​ഡ് ജോ​യി​ന്‍റ് വാ​രം ആ​ച​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ആ​ശ​യ​മാ​യ "ഈ​ച്ച് വ​ൺ സേ​വ് വ​ൺ" എ​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു.

തി​രു​വ​ല്ല പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കു​രു​വി​ള സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് ഓ​ർ​ത്തോ​പീ​ഡി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി പ്ര​ഫ. പി.​എ​സ്. ജോ​ൺ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. സാം​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.