ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബ​ഫ​ർ സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം: ക​ർ​ഷ​ക യൂ​ണി​യ​ൻ
Wednesday, July 6, 2022 10:39 PM IST
കൊ​ടു​മ​ൺ: ബ​ഫ​ർ സോ​ൺ സം​ബ​ന്ധ​മാ​യ സു​പ്രീം​കോ​ടി​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്തു ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ഷ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വൈ. ​രാ​ജ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ട​ന്ത​മ​ൺ തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ൺ വ​ട്ട​പ്പാ​റ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​റ്റി​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ൽ, ജ​യിം​സ് പെ​രു​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.