പാ​ർ​ക്കി​ൻ​സ​ൺ​സി​നും ഇ​ത​ര ച​ല​ന​സം​ബ​ന്ധ രോ​ഗ​ങ്ങ​ൾ​ക്കു​മാ​യി ഏ​കീ​കൃ​ത ക്ലി​നി​ക്
Wednesday, July 6, 2022 10:39 PM IST
തി​രു​വ​ല്ല: പാ​ർ​ക്കി​ൻ​സ​ൺ​സി​നും ഇ​ത​ര ച​ല​ന​സം​ബ​ന്ധ രോ​ഗ​ങ്ങ​ൾ​ക്കു​മാ​യി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രു ഏ​കീ​കൃ​ത ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബി​ലീ​വേ​ഴ്സ് ക​മ്പാ​ഷ​നേ​റ്റ് ക്ലി​നി​ക് ഫോ​ർ പാ​ർ​ക്കി​ൻ​സ​ൺ​സ് ആ​ൻ​ഡ് മൂ​വ്മെ​ന്‍റ് ഡി​സോ​ർ​ഡേ​ഴ്സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്യ​ത്തെ പ്ര​മു​ഖ ന്യൂ​റോ​ള​ജി​സ്റ്റ് ബം​ഗ​ളൂ​രു നിം​ഹാ​ൻ​സി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​പ്ര​മോ​ദ് കു​മാ​ർ പാ​ൽ നി​ർ​വ​ഹി​ച്ചു.
ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​സാ​മു​വ​ൽ ചി​ത്ത​ര​ഞ്ജ​ൻ, ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ജി​ൻ ഏ​ബ്ര​ഹാം, ന്യൂ​റോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​സു​ജി​ൻ കോ​ശി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ഷി​ൻ മേ​രി വ​ർ​ക്കി, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ക്ക​ത്തി​ൽ, ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ബു​ധ​നാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ 4.30 വ​രെ ആ​യി​രി​ക്കും ബി​ലീ​വേ​ഴ്സ് ക​മ്പാ​ഷ​നേ​റ്റ് കെ​യ​ർ ക്ലി​നി​ക് ഫോ​ർ പാ​ർ​ക്കി​ൻ​സ​ൺ​സ് ആ​ൻ​ഡ് മൂ​വ്മെ​ന്‍റ് ഡി​സോ​ർ​ഡേ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഫോ​ൺ: 9400029466.