വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട ; 2.5 കി​ലോ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി
Wednesday, July 6, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: തു​മ്പ​മ​ണ്ണി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ വെ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി ഷ​ംന​ത്താ​ണ് (21) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നൂ​റ​നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ചെ​ന്നീ​ർ​ക്ക​ര ഐ​ടി​ഐ​ക്കു സ​മീ​പ​ത്ത് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ഉ​പ​യൊ​ഗ​വും വി​ല്പ​ന​യും വ്യാ​പ​ക​മാ​ണെ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ സി​ഐ എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ എ​ക്സെ​സ് സം​ഘം പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് തു​മ്പ​മ​ൺ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷം​ന​ത്തി​നെ ര​ണ്ട​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നൂ​റ​നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ​ാണ് വാ​ട​ക​വീട് ത​ര​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​കു​മാ​ർ, ഹ​രീ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​നു വ​ർ​ഗീ​സ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള രാ​ജേ​ഷ്, ആ​കാ​ശ്, ഗീ​താ​ല​ക്ഷ്മി, ക​വി​ത തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.
ജി​ല്ല​യി​ൽ പോ​ലീ​സ്, വ​നം സേ​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത​മാ​യും അ​ല്ലാ​തെ​യും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ എ​സ്. ഷി​ജു പ​റ​ഞ്ഞു. പോ​ലീ​സ് ക​ഴി​ഞ്ഞ​യി​ടെ അ​ടൂ​ർ നെ​ല്ലി​മൂ​ട്ടി​ൽ​പ്പ​ടി​യി​ലും വെ​ച്ചൂ​ച്ചി​റ​യി​ലും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.