പ്രീ ​പ്രൈ​മ​റി തു​ട​ങ്ങി; ചെ​ല​വ് ആ​രു വ​ഹി​ക്കും? ന​ട്ടം തി​രി​യു​ന്ന​ത് പ്ര​ഥ​മാ​ധ്യാ​പ​ക​ർ
Wednesday, July 6, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു ബാ​ധ്യ​ത​യാ​കു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 2012നു ​മു​ന്പ് ആ​രം​ഭി​ച്ച പ്രീ ​പ്രൈ​മ​റി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും അം​ഗീ​കാ​ര​മു​ള്ള​ത്. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഒ​രു പ്രീ ​പ്രൈ​മ​റി​യും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മൈ​ന​സ് ടു ​മു​ത​ൽ പ്ല​സ്ടു​വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​നു കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ൽ​പി സ്കൂ​ളു​ക​ളോ​ട​നു​ബ​ന്ധി​ച്ചു പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ​കൂ​ടി തു​ട​ങ്ങാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, ജി​ല്ല​യി​ലെ എ​ല്ലാ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളും അ​വ​യോ​ട​നു​ബ​ന്ധി​ച്ചു പ്രീ ​പ്രൈ​മ​റി​കൂ​ടി ആ​രം​ഭി​ച്ചാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്രീ ​പ്രൈ​മ​റി​ക​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല മു​ഴു​വ​ൻ അ​ത​ത് സ്കൂ​ളു​ക​ളു​ടെ ചു​മ​ലി​ലു​മാ​ണ്. പി​ടി​എ​ക​ളു​ടെ ചു​മ​ത​ല​യി​ൽ പ്രീ ​പ്രൈ​മ​റി​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ പി​ടി​എ​ക​ൾ ത​യ​റാ​യി​ട്ടി​ല്ല.

വ​ല​ഞ്ഞ്
പ്ര​ഥ​മാ​ധ്യാ​പ​ക​ൻ

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ്, അ​ധ്യാ​പ​ക​രു​ടെ വേ​ത​നം, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ ചെ​ല​വ് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ലേ​ട​ത്തും പ്ര​ഥ​മാ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്ഥി​ര​നി​യ​മ​ന​ത്തി​ലു​ള്ള​ത്. പ്ര​ഥ​മാ​ധ്യാ​പ​ക​ർ ത​ന്നെ പ്രീ ​പ്രൈ​മ​റി ന​ട​ത്തി​പ്പി​നു​ള്ള ഫ​ണ്ടും ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഉ​ച്ച​ഭ​ക്ഷ​ണ​ച്ചെ​ല​വ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​ക​ട്ടെ ഓ​രോ സ്കൂ​ളി​ലും നി​ല​വി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സൃ​ത​മാ​യാ​ണ്.
അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളെ ഈ ​ക​ണ​ക്കി​ൽ​പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ച്ചെ​ല​വ് സ്കൂ​ളു​ക​ൾ വ​ഹി​ക്കേ​ണ്ടി​വ​രും. സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ന​ൽ​കു​ന്ന തു​ച്ഛ​മാ​യ തു​ക അ​തി​നു​ത​ന്നെ മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രീ ​പ്രൈ​മ​റി ഉ​ച്ച​ഭ​ക്ഷ​ണ​ച്ചു​മ​ത​ല കൂ​ടി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ചു​മ​ലി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

അം​ഗീ​കാ​ര​മു​ള്ള​ത് 90 പ്രീ ​പ്രൈ​മ​റി​ക​ൾ​ക്കു മാ​ത്രം

നാ​നൂ​റി​ല​ധി​കം പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ 90 പ്രീ ​പ്രൈ​മ​റി​ക​ൾ​ക്കു മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 98 അ​ധ്യാ​പ​ക​രെ​യും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ വേ​ത​നം സ​ർ​ക്കാ​ർ ന​ൽ​കും. മ​റ്റു സ്കൂ​ളു​ക​ളി​ൽ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത് സ്കൂ​ളു​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ണ്. മി​ക്ക​യി​ട​ത്തും മ​റ്റ് അ​ധ്യാ​പ​ക​ർ ചേ​ർ​ന്നാ​ണ് ഇ​വ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി​വ​രു​ന്ന​ത്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ കു​റ​വു കാ​ര​ണം അ​ൺ എ​ക്ക​ണോ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ല‍​യ​ങ്ങ​ളു​ള്ള ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട.

പ്രൈ​മ​റി​യെ മെ​ച്ച​പ്പെ​ടു​ത്താ​ൻ

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കു കു​ട്ടി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം​കൂ​ടി ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. ഒ​ന്നാം ക്ലാ​സി​ൽ ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ര​ണ്ടു വ​ർ​ഷം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ അ​ൺ​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ തു​ട​ർ വി​ദ്യാ​ഭ്യാ​സ​വും അ​വി​ടെ​ത്ത​ന്നെ ആ​ക​ട്ടെ എ​ന്ന നി​ല​യി​ലേ​ക്കു ര​ക്ഷി​താ​ക്ക​ൾ ചി​ന്തി​ക്കു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്. പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ൾ​കൂ​ടി​യു​ള്ള പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം

എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നു ഫ​ണ്ട് ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. കേ​ന്ദ്ര വി​ഹി​തം ത​ന്നെ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു​ള്ള​താ​ണ്. ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ക്കു​ന്ന​തി​നു മു​ന്പു​ള്ള കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് അ​യ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ, അ​ങ്ക​ണ​വാ​ടി വി​ദ്യാ​ഭ്യാ​സ​ത്തേ​ക്കാ​ൾ ര​ക്ഷി​താ​ക്ക​ൾ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ചേ​ർ​ക്കാ​നാ​ണ് താ​ത്പ​ര്യം കാ​ട്ടു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു കു​റെ​ക്കൂ​ടി മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യം.