കെ​എം റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കും
Wednesday, July 6, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​നെ​യും ഇ​ട​പ്പ​രി​യാ​രം - തോ​ണി​ക്കു​ഴി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചു​രു​ളി​ക്കോ​ട് - കെ​എം റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കും.
2021- 22 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ക കൊ​ള്ളി​ച്ച് മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭാ​ഗ​മാ​ണ് കെ​എം റോ​ഡി​ന്‍റെ​യും ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
1.600 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി ഉ​യ​ർ​ത്തി നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ വീ​തി കൂ​ട്ടി​യാ​ണ് ന​വീ​ക​ര​ണം. മ​റു​വ​ശ​ത്ത് ഓ​ട​യും നി​ർ​മി​ക്കു​ന്നു​ണ്ട്. നാ​ല് മീ​റ്റ​ർ വീ​തി​യി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗും ഉ​ണ്ടാ​കും. പ്ര​വൃ​ത്തി​യു​ടെ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ട​ങ്ങാ​നാ​കും. ന​ഗ​ര​ത്തി​ലെ ഔ​ട്ട​ർ റിം​ഗ് റോ​ഡ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട​താ​ണ് കെ​എം റോ​ഡും.