ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്പ​തി​ന്
Wednesday, July 6, 2022 10:39 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റു ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ളി​ക്കാ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ അ​വ​സ​രം ഒ​രു​ക്കും.
അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ളി​ക്കാ​രെ മാ​ത്ര​മേ അം​ഗീ​കൃ​ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
10 വ​യ​സ് മു​ത​ൽ മു​ക​ളി​ലോ​ട്ട് പ്രാ​യ​മു​ള്ള എ​ല്ലാ ക​ളി​ക്കാ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം. കേ​ര​ളാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​ക്കാ​ദ​മി ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ജി​ല്ലാ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഇ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഇ​ക്കൊ​ല്ലം മു​ത​ൽ നി​ര്ബ​ന്ധ​മാ​ണ്.
അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ഇ​ത​ര നി​ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ 300 രൂ​പ ഓ​രോ ക​ളി​ക്കാ​ര​നും ന​ൽ​ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. 18 വ​യ​സി​നു താ​ഴെ​യു​ള്ള ക​ളി​ക്കാ​രു​ടെ കോ​ൺ​ട്രാ​ക്ട് ഫോം ​മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ നി​ർ​ബ​ന്ധ​മാ​യും ഒ​പ്പി​ട​ണം.
ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ളി​ക്കാ​ർ ഒ​ന്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് ബ​ന്ധ​പ്പെ​ട്ട തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​ യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ൺ: 9947028815, 9447410101.