പി.​എ​സ്. സ​തീ​ഷ് കു​മാ​ർ അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, July 6, 2022 10:39 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ പി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് സ​തീ​ഷ് കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
പി.​എ​സ്. സ​തീ​ഷ് കു​മാ​റി​ന്‍റെ പേ​ര് ബി​ച്ചു ആ​ന്‍​ഡ്രൂ​സ് നി​ര്‍​ദേ​ശി​ച്ചു, അ​ഞ്ജു ജോ​ണ്‍ പി​ന്താ​ങ്ങി. പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അം​ബി​ക വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ലെ അ​ഞ്ചം​ഗ​ങ്ങ​ളും ബി​ജെ​പി​യു​ടെ ഏ​ക അം​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ഡി​എ​ഫി​ലെ മു​ഹ​മ്മ​ദ്ഖാ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും തു​ല്യ അം​ഗ​ബ​ല​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കു​മാ​യി നേ​ര​ത്തെ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഒ​രു സീ​റ്റ് എ​ൽ​ഡി​എ​ഫി​ന് അ​ധി​ക​മാ​യി ല​ഭി​ച്ച​തോ​ടെ ഭൂ​രി​പ​ക്ഷ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നു. അ​വി​ശ്വാ​സം നേ​രി​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.