ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്
Wednesday, July 6, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച വ്യാ​പ​ക പ​രാ​തി​ക​ളു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ.
ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു ന​ല്ല ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സേ​ഫ് ടു ​ഈ​റ്റ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, ബോ​ർ​മ​ക​ൾ തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ശാ​ല​ക​ൾ വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ന​ഗ​ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ഇ​നി​യും ഉ​ണ്ടാ​കും.
നി​യ​മം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് ആ​ലോ​ചി​ക്കും.
ന​ഗ​ര​ത്തി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും സം​വി​ധാ​ന​മാ​യി​ട്ടു​ണ്ട്. നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക​ൾ മ​ത്സ്യ​വ്യാ​പാ​ര​ശാ​ല​ക​ളി​ലു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചി​രു​ന്നു.