വീ​ട്ടി​ലെ ഊ​ണ്, കു​ടും​ബ​ശ്രീ ക​ഫേ​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന
Wednesday, July 6, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന13 ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​താ​യി ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ് അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ ക​ഫേ, ന​ന്നു​വ​ക്കാ​ട് ഭാ​ഗ​ത്തെ വീ​ട്ടി​ലെ ഊ​ണ്, ബോ​ർ​മ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു പ​ഴ​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ചി​ല ബോ​ർ​മ​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ‌ വി​ല്പ​ന​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്ന​തു പി​ടി​ച്ചെ​ടു​ത്തു. ബോ​ർ​മ​ക​ളു​ടെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​വും ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ചു.
ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​സാ​ധ​നം സൂ​ക്ഷി​ച്ച സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നു പി​ഴ ഈ​ടാ​ക്കും. വൃ​ത്തി​ഹീ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദീ​പു രാ​ഘ​വ​ൻ, സു​ജി​ത് എ​സ്. പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.