നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല, വ​ലി​യ​തോ​ട്ടി​ൽ പ്ര​ള​യ ഭീ​ഷ​ണി
Wednesday, July 6, 2022 10:20 PM IST
അ​ടൂ​ർ: വ​ലി​യ തോ​ട്ടി​ൽ പു​തി​യ ഇ​ര​ട്ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ ത​യാ​റാ​ക്കി​യ ബ​ണ്ടു​ക​ളും പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ന​ഗ​രം വീ​ണ്ടും വെ​ള്ള​ത്തി​ൽ മു​ങ്ങാ​ൻ സാ​ധ്യ​ത.
മ​ഴ​യാ​യ​തോ​ടെ തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്.

പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും പാ​ല​ത്തി​ന​ടി​യി​ൽ കൂ​ടി കി​ട​ക്കു​ക​യാ​ണ്. ബ​ണ്ടി​ന്‍റെ മ​ണ്ണും കു​റ്റി​യും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ റോ​ഡി​ന്‍റെ വി​താ​നം കു​റ​ഞ്ഞ് മ​ധ്യ​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

ബ​ണ്ടും പാ​റ​ക്കൂ​ട്ട​വും മ​ണ്ണും വ​ലി​യ തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 17ന് ​വ​ലി​യ​തോ​ട് ക​ര​ക​വി​ഞ്ഞ് ടൗ​ൺ പ്ര​ദേ​ശ​മാ​കെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ക​ട​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.
കോ​വി​ഡും വെ​ള്ള​പ്പൊ​ക്ക​വും വ​രു​ത്തി​യ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് വ്യാ​പാ​ര​മേ​ഖ​ല ഒ​ന്ന് ക​ര​ക​യ​റു​ന്ന തേ​യു​ള്ളൂ. വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്കം അ​വ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ല.