സേ​വ് ചെ​ങ്കു​റി​ഞ്ഞി കാ​ന്പയി​ന്‍
Wednesday, July 6, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: വ​ന​മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 300 ചെ​ങ്കു​റി​ഞ്ഞി വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​ള്ള അ​ഗ​സ്ത്യ​മ​ല ബ​യോ​സ്ഫി​യ​ര്‍ റി​സ​ര്‍​വി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഒ​രി​നം വൃ​ക്ഷ​മാ​ണ് ചെ​ങ്കു​റി​ഞ്ഞി. ദ​ക്ഷി​ണ​കേ​ര​ള​ത്തി​ലെ ശെ​ന്ത​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ആ ​പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഈ ​മ​ര​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ സാ​ന്നി​ധ്യം ഉ​ള്ള​തി​നാ​ലാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ൾ കു​ട്ടി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ല്‍ റാ​ന്നി ഡി​എ​ഫ്ഒ പി.​കെ. ജ​യ​കു​മാ​ര്‍ ശ​ർ​മ, കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍, പ​ത്ത​നം​തി​ട്ട സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സി.​കെ. ഹാ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.