കെ​ല്‍​ട്രോ​ൺ നോ​ള​ഡ്ജ് സെ​ന്‍റ​ർ പ്ര​വേ​ശ​നം
Wednesday, July 6, 2022 10:20 PM IST
അ​ടൂ​ർ: കെ​ല്‍​ട്രോ​ണി​ന്‍റെ അ​ടൂ​ർ നോ​ള​ഡ്ജ് സെ​ന്‍റ​റി​ല്‍ ന​ട​ത്തി​വ​രു​ന്ന വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം തു​ട​രു​ന്നു. അ​ഡ്മി​ഷ​ന്‍ നേ​ടു​ന്ന​തി​നാ​യി 8547632016 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ, ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ർ, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ട​വ​ര്‍ ഇ-​പാ​സ് ബി​ല്‍​ഡിം​ഗ്, ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു പു​റ​കു​വ​ശം, അ​ടൂ​ര്‍ എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.

എ​ക്സ്റേ ടെ​ക്നീ​ഷ​ൻ നി​യ​മ​നം

കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ച്ച്എം​സി മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി എ​ക്സ്‌​റേ ടെ​ക്നീ​ഷ്യ​ന്‍ (ഇ​സി​ജി എ​ടു​ക്കാ​ന്‍ അ​റി​യു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന) ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 14നു ​രാ​വി​ലെ 11ന് ​ന​ട​ക്കും.
യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ങ്കെ​ടു​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍​ക്ക് പ്ല​സ് ടു, ​ഡി​പ്ലോ​മ ഇ​ന്‍ റേ​ഡി​യോ​ള​ജി​ക്ക​ല്‍ ടെ​ക്നോ​ള​ജി (കേ​ര​ള പാ​രാ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​നി​ല്‍ ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം

നാ​റാ​ണം​മൂ​ഴി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 2019 ഡി​സം​ബ​ർ 31 വ​രെ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത​തു കാ​ര​ണം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഒ​ന്പ​തി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും ഇ​തേ​വ​രെ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രും കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​രി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് ഇ​വ​യു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.