അ​പ്ര​ന്‍റീ​സ്ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Wednesday, July 6, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ആ​റു​മാ​സ​ത്തെ പെ​യ്ഡ് അ​പ്ര​ന്‍റീ​സ്ഷി​പ്പി​ന് അ​വ​സ​രം. ഒ​രാ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ര​തി​മാ​സം 8000 രൂ​പ സ്‌​റ്റൈ​പ്പ​ന്‍റ് ന​ല്‍​കും. ജേ​ര്‍​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും പ്ര​ധാ​ന വി​ഷ​യ​മാ​യെ​ടു​ത്ത് അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ര്‍​ക്കും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ജേ​ര്‍​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​തി​ലെ​ങ്കി​ലും പി​ജി ഡി​പ്ലോ​മ​യോ നേ​ടി​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, ക​ള​ക്ട​റേ​റ്റ്, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ല്‍ 15നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ ന​ൽ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0468-2222657.

എ​ൻ​ഡ്യൂ​റ​ൻ​സ് ടെ​സ്റ്റ് തീ​യ​തി​ക​ളി​ൽ മാ​റ്റം

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് വ​കു​പ്പി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (ഐ​ആ​ര്‍​ബി -ക​മാ​ന്‍​ഡോ) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് യ​ഥാ​ക്ര​മം 11, 12 തീ​യ​തി​ക​ളി​ലേ​ക്ക് പു​തു​ക്കി നി​ശ്ചി​യി​ച്ചു.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പു​തു​ക്കി​യ തീ​യ​തി ഉ​ള്‍​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ലെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​മാ​യി നി​ര്‍​ദേ​ശി​ച്ച സ്ഥ​ല​ത്തും സ​മ​യ​ത്തും യ​ഥാ​ക്ര​മം 11, 12 തീ​യ​തി​ക​ളി​ല്‍ എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ​ത്ത​ന​തി​ട്ട ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222665.