മല്ലപ്പള്ളി: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഹാബേല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
കല്ലൂപ്പാറ സെന്റ് തോമസ് പള്ളി വികാരി റവ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. സിഎസ്ഐ മധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് അംഗം റവ. ജോണി ആന്‍ഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷന് ചെയര്മാന് ഡോ. സാമുവല്‍ നെല്ലിക്കാട്, ബിജു നൈനാന് മരുതിക്കുന്നേല്‍, റോയി വർഗീസ് ഇലവുങ്കല്‍, എം.സി. അലക്സാണ്ടര്‍, എം.ടി. കുട്ടപ്പന്, പി.കെ. ബിനു, ജയശ്രീ ചെല്ലപ്പന്, അജിത കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു.
ബഹുജന സംഗമം നടത്തി
പത്തനംതിട്ട: പ്രവാചക നിന്ദ അവസാനിപ്പിക്കുക, മത വിദ്വേഷ പ്രചരണം തടയുക, മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശം ഉയര്‍ത്തി കേരളാ നദ്വത്തുല് മുജാഹിദീന്‍ ജില്ലാ കമ്മിറ്റി നടത്തിയ "മുഹമ്മദ് നബി യുഗശില്പി' ബഹുജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. സുബൈര്‍ പീടിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍, പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഇമാം അബ്ദുല്‍ ശുക്കൂര്‍ മൗലവി, ഷിനാജ്, സമദ് മേപ്രത്ത്, റഷീദ് മൗലവി, സുബൈര്‍ പീടിയേക്കല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.