വി​ള ഇ​ന്‍​ഷ്വ​റ​ൻ​സ് വി​ള​യി​ട​ത്തി​ല്‍ പ​ദ്ധ​തി പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ല്‍
Wednesday, July 6, 2022 10:20 PM IST
പ​ന്ത​ളം: വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് വി​ള​യി​ട​ത്തി​ല്‍ പ​ദ്ധ​തി പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ള​യി​ട​ത്തി​ല്‍ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് അ​റി​വ് ന​ല്‍​കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​ണ്. പ​ര​മാ​വ​ധി ക​ര്‍​ഷ​ക​രി​ലേ​ക്ക് വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ എ.​ഡി. ഷീ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​പി. വി​ദ്യാ​ധ​ര​പ​ണി​ക്ക​ര്‍, എ​ന്‍.​കെ. ശ്രീ​കു​മാ​ര്‍, പ്രി​യ ജ്യോ​തി​കു​മാ​ര്‍, ബ്ലോ​ക്ക് മെം​ബ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​സ്. റീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ. സു​രേ​ഷ്, ശ്രീ​ക​ല, അം​ബി​കാ​ദേ​വി, ശ്രീ​വി​ദ്യ, പൊ​ന്ന​മ്മ വ​ർ​ഗീ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​ലാ​ലി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍. ജി​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.