റോ​ഡ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും യാ​ത്ര​യ്ക്കു ത​ട​സ​മാ​യി വൈ​ദ്യു​ത തൂ​ണ്
Wednesday, July 6, 2022 10:20 PM IST
റാ​ന്നി: റോ​ഡ് വി​ക​സ​നം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ നാ​ട്ടു​കാ​ര്‍ വ​ല​യു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ല്‍ വൈ​ദ്യു​ത തൂ​ണ് റോ​ഡി​നു മ​ധ്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​താ​ണ് ത​ട​സ​മാ​കു​ന്ന​ത്.

ചേ​ത്ത​യ്ക്ക​ല്‍ - കൂ​ത്താ​ട്ടു​കു​ളം എം​എ​ല്‍​എ റോ​ഡി​ല്‍ വ​ലി​യ​പ​താ​ല്‍ ജം​ഗ്ഷ​നി​ലാ​ണ് വൈ​ദ്യു​ത തൂ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു നി​ല്‍​ക്കു​ന്ന​ത്. 13 വ​ര്‍​ഷം മു​മ്പ് വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ ഏ​റ്റെ​ടു​ത്ത് വീ​തി കൂ​ട്ടി പു​ന​രു​ദ്ധ​രി​ച്ച റോ​ഡാ​ണി​ത്. അ​ടു​ത്ത കാ​ല​ത്ത് കൂ​ത്താ​ട്ടു​കു​ളം - അ​ച്ച​ടി​പ്പാ​റ ഭാ​ഗ​വും ചേ​ത്ത​യ്ക്ക​ല്‍ - പാ​റേ​ക്ക​ട​വ് ഭാ​ഗ​വും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

‌വ​ലി​യ​പ​താ​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗം മൂ​ന്നാം​ഘ​ട്ട​മാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും യാ​തൊ​രു നീ​ക്ക​വും ഉ​ണ്ടാ​യി​ല്ല. നി​ല​വി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള വീ​തി റോ​ഡി​നു​ണ്ടെ​ങ്കി​ലും വൈ​ദ്യു​ത​തൂ​ണു​ക​ള്‍ ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​വി​ടെ തി​രി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. പ​ത്തോ​ളം സ്കൂ​ള്‍ ബ​സു​ക​ള്‍ നി​ത്യ​വും ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത് വ​ള​രെ ശ്ര​മ​പ്പെ​ട്ടാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്കം ര​ണ്ടു ബ​സു​ക​ള്‍ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഭാ​ഗ​ത്തു രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​വു​മാ​ണ്. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് വ​ന്നി​ട്ടും അ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. നി​ര​വ​ധി പ​രാ​തി​ക​ള്‍ പൊ​തു​മ​രാ​മ​ത്തി​നും കെ​എ​സ്ഇ​ബി​ക്കും ന​ല്‍​കി​യി​ട്ടും ഇ​തേ​വ​രെ ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. വൈ​ദ്യു​ത തൂ​ണ് മാ​റ്റാ​ത്ത പ​ക്ഷം സ​മ​ര​ത്തി​ന് ഒ​രു​ങ്ങാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.