അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ‌
Tuesday, July 5, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: പ​രി​ച​ര​ണം കി​ട്ടാ​തെ യു​വ​തി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ട്ടു.
മു​ല്ല​പ്പു​ഴ​ശേ​രി കു​ഴി​ക്കാ​ല കു​റു​ന്താ​ർ സ്വ​ദേ​ശി​നി അ​നി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഭാ​ര്യ​ക്ക് ചി​കി​ത്സാ പ​രി​ച​ര​ണം ന​ൽ​കാ​ത്ത ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ല​ഭി​ക്കാ​തെ കു​ഞ്ഞു മ​രി​ച്ചു. ഭ്രൂ​ണ​ഹ​ത്യ​യ്ക്കാ​യി ഭ​ർ​ത്താ​വ് ന​ൽ​കി​യ ദ്രാ​വ​കം ക​ഴി​ച്ച യു​വ​തി​യു​ടെ വ​യ​റ്റി​ൽ കു​ഞ്ഞ് മ​രി​ച്ചു കി​ട​ന്ന​പ്പോ​ൾ അ​തി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ര​ണ്ടു മാ​സ​ത്തോ​ളം മ​രി​ച്ച കു​ഞ്ഞ് വ​യ​റ്റി​ൽ കി​ട​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യി​ൽ അ​നി​ത​യും മ​രി​ച്ചു. ഗ​ർ​ഭി​ണി​യാ​യി​രു​ന്ന അ​നി​ത​യെ ഭ​ർ​ത്താ​വ് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. അ​നി​ത​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണ​വും മ​റ്റും ഭ​ർ​ത്താ​വ് ജ്യോ​തി​ഷ് വി​റ്റ​താ​യും പ​രാ​തി​യു​ണ്ട്. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളേ തു​ട​ർ​ന്ന് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.