കെ​എ​സ്‌​യു സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, July 5, 2022 10:57 PM IST
കോ​ഴ​ഞ്ചേ​രി: കെ​എ​സ്‌​യു പ​ത്ത​നം​തി​ട്ട സ​മ്പൂ​ർ​ണ ജി​ല്ലാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 5,6,7 തീ​യ​തി​ക​ളി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ത്തും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി അ​ൻ​സ​ർ മു​ഹ​മ്മ​ദി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും പോ​ഷ​ക​സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ​യും വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യും കെ​എ​സ്‌​യു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യും തീ​രു​മാ​നി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ജെ​റി മാ​ത്യു സാം, ​തോ​മ​സ് എ​ബ്ര​ഹാം, ജോ​മോ​ൻ പു​തു​പ​റ​മ്പി​ൽ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.