അ​ന്ന​ദാ​താ​ക്ക​ളാ​യ ക​ർ​ഷ​ക​രെ തെ​രു​വി​ലി​റ​ക്കു​ന്ന​ത് വ​ഞ്ച​ന: കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ്
Tuesday, July 5, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: അ​ന്ന​ദാ​താ​ക്ക​ളാ​യ ക​ർ​ഷ​ക​രെ അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ തെ​രു​വി​ലി​റ​ക്കു​ന്ന​ത് അ​വ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ബ​ഫ​ർ സോ​ൺ, പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​ങ്ങ​ളി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു പ​രി​ഹാ​രം തേ​ടി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​ർ​ക്കു സ​മ​ര​മു​ഖ​ത്തി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ സ​മീ​പ കാ​ല​ത്താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. നാ​ട്ടി​ൽ പ​ട്ടി​ണി ന​ട​മാ​ടി​യ​പ്പോ​ൾ കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​ലൂ​ടെ അ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ​ക്ക് മ​ല​യോ​ര മ​ണ്ണ് കൃ​ഷി​യ്ക്കാ​യി അ​നു​വ​ദി​ച്ചു ന​ൽ​കി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പേ ഇ​ത്ത​ര​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സം തു​ട​ങ്ങി​യ ക​ർ​ഷ​ക​ർ ജീ​വ​നോ​പാ​ധി​ക​ൾ​ക്കാ​യി ഈ ​മ​ണ്ണി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഇ​ന്നി​പ്പോ​ൾ ഇ​ത് വ​ന​ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​ത്ത​ര​ണ​മെ​ന്നും പ​റ​യു​ന്ന​ത് വ​ഞ്ച​ന​യാ​ണ്. എ​ഡി ഒ​ന്നാം നൂ​റ്റാ​ണ്ടു മു​ത​ൽ​ക്കേ ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല. വ​ന​ഭൂ​മി​യെ​യും ജ​ല​സ്രോ​ത​സു​ക​ളെ​യും സം​ര​ക്ഷി​ച്ചാ​ണ് മ​ല​യോ​ര ജ​ന​ത ക​ഴി​യു​ന്ന​ത്. പ​രി​സ്ഥി​തി​ക്കു ദോ​ഷം വ​രു​ത്തു​ന്ന ഒ​രു ന​ട​പ​ടി​യും ക​ർ​ഷ​ക​ർ ഇ​ന്നേ​വ​രെ ചെ​യ്തി​ട്ടി​ല്ല. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​രം​പോ​ലും മു​റി​ച്ചു​നീ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​യി അ​വ​രെ ത​ള​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​നി അ​വ​രു​ടെ മേ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും കു​ടി​യൊ​ഴി​പ്പി​ക്കാ​നും ന​ട​ത്തു​ന്ന ഏ​തു നീ​ക്ക​ങ്ങ​ളും ചെ​റു​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
മ​ല​യോ​ര​ത്തെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ന​മ്മു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ നേ​ടി​യി​ട്ടു​ള്ള പു​രോ​ഗ​തി​യെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് പ​റ​ഞ്ഞു. വ​ന​ത്തെ സം​ര​ക്ഷി​ച്ച് ഈ ​മേ​ഖ​ല​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ഴി​യു​ന്ന ജ​ന​ത്തെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ക്രൂ​ര​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കി​ഫ ലീ​ഗ​ൽ​സെ​ൽ ഡ​യ​റ​ക്ട​ർ ജോ​ണി കെ. ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ർ​ജ്, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഫാ. ​പി.​വൈ. ജ​സ​ൻ, വി.​ഇ. മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​എ​ബി ടി. ​സാ​മു​വേ​ൽ, ഫാ. ​പി.​ജി. മാ​ത്യൂ​സ്, പി.​കെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നേ​ര​ത്തെ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് ന​ട​ന്നു. ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും സ​ഭ വി​ശ്വാ​സി​ക​ളും മ​ല​യോ​ര ക​ർ​ഷ​ക​രും പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. ഫാ. ​മാ​ത്യു പു​ളി​വേ​ലി​ൽ, ഫാ. ​ജോ​ബി​ൻ യോ​ഹ​ന്നാ​ൻ, ഫാ. ​ഒ.​എം. ശ​മു​വേ​ൽ, ഷാ​ജി ശ​ങ്ക​ര​ത്തി​ൽ, ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.