6,362 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യം; കേ​ന്ദ്രാ​നു​മ​തി ത​ട​സ​മോ?
Tuesday, July 5, 2022 10:55 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പേ കൈ​വ​ശം വ​ച്ച​നു​ഭ​വി​ച്ചു​വ​രു​ന്ന ഭൂ​മി​ക്കു പ​ട്ട​യം തേ​ടി 6,362 കു​ടും​ബ​ങ്ങ​ളു​ടെ അ​പേ​ക്ഷ​യാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നു റ​വ​ന്യു​വ​കു​പ്പ്.
വ​നം​വ​കു​പ്പു​മാ​യി ചേ​ർ​ന്നു സം​യു​ക്ത സ​ർ​വേ ന​ട​ത്തി​യ 1,970.04 ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര അ​നു​മ​തി വേ​ണ്ട​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യ്ക്ക് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

ക​ർ​ഷ​ക​രെ
ക​ബ​ളി​പ്പി​ച്ച​വ​ർ

1977നു ​മു​ന്പ് കൈ​വ​ശാ​വ​കാ​ശ​മു​ള്ള​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു നി​യ​മ​പ​ര​മാ​യ ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്നി​രി​ക്കേ റ​വ​ന്യു, വ​നം​വ​കു​പ്പു​ക​ൾ ഓ​രോ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി അ​വ​ഗ​ണി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ. നി​യ​മ​പ​ര​മാ​യ പ​ട്ട​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും കൈ​വ​ശ​രേ​ഖ മാ​ത്രം ന​ൽ​കി​യും സോ​പാ​ധി​ക പ​ട്ട​യം ന​ൽ​കി​യും മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ല​ത്തു ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ പി​ന്നീ​ടു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​നം നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 2021 സെ​പ്റ്റം​ബ​റി​ൽ ബം​ഗ​ളൂ​രു വ​നം ഉ​പ​ദേ​ശ​ക ക​മ്മി​റ്റി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ര്‍​ട്ട്‌ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്‌. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം എ​ത്ര​യും പെ​ട്ടെ​ന്നു ല​ഭ്യ​മാ​ക്കി പ​ട്ട​യം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റാ​ന്നി താ​ലൂ​ക്കി​ൽ 1,586 ഹെ​ക്ട​ർ

റാ​ന്നി താ​ലൂ​ക്കി​ലെ 1,586 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലാ​യു​ള്ള 5,154 കൈ​വ​ശ​ക്കാ​രു​ടെ പ​ട്ട​യം സം​ബ​ന്ധ​മാ​യ വി​ഷ​യ​വും കേ​ന്ദ്ര പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പ് റി​പ്പോ​ർ​ട്ട്.

സം​സ്ഥാ​നം നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി പ​രി​ശോ​ധി​ക്കാ​നാ​യി 2021 സെ​പ്റ്റം​ബ​റി​ൽ ബം​ഗ​ളൂ​രു വ​നം ഉ​പ​ദേ​ശ​ക ക​മ്മി​റ്റി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ര്‍​ട്ട്‌ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്‌.

പെ​രു​ന്പെ​ട്ടി വി​ഷ​യം കോ​ട​തി​യി​ൽ

പെ​രു​മ്പെ​ട്ടി​യി​ലെ കൈ​വ​ശ​ക്കാ​രു​ടെ പ​ട്ട​യ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ത്‌​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള വി​ഷ​യ​മാ​ണി​ത്.

അ​ന്തി​മ കോ​ട​തി വി​ധി​ക്കു വി​ധേ​യ​മാ​യി മാ​ത്ര​മേ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ​യെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പ് നി​ല​പാ​ട്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ പെ​രു​ന്പെ​ട്ടി​യി​ൽ 257.35 ഏ​ക്ക​ർ ഭൂ​മി​ക്കു പ​ട്ട​യം തേ​ടി 512 കു​ടും​ബ​ങ്ങ​ളാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്.

ആ​ദി​വാ​സി പ​ട്ട​യ​ങ്ങ​ൾ

വ​നം​വ​കു​പ്പി​ന്‍റെ രേ​ഖ​ക​ക​ള്‍ പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 25 ട്രൈ​ബ​ല്‍ സെ​റ്റി​ൽ​മെ​ന്‍റു​ക​ളാ​ണു​ള്ള​ത്. ഇ​തെ​ല്ലാം ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പി​ല്‍ നി​ന്നു റ​വ​ന്യൂ വ​കു​പ്പി​നു വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഇ​തി​ല്‍ അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, കു​ട​മു​രു​ട്ടി, ഒ​ളി​ക​ല്ല് എ​ന്നീ ട്രൈ​ബ​ല്‍ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ല്‍ ചി​ല കൈ​വ​ശ​ങ്ങ​ള്‍ 1977നു ​മു​മ്പു​ള്ള വ​ന​ഭൂ​മി കു​ടി​യേ​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ല്‍, ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​താ​ണ്.

പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ ഭൂ​മി ത​രം​തി​രി​വ് ഉ​ത്ത​ര​വു പ്ര​കാ​രം പ​തി​ച്ചു കൊ​ടു​ക്കാ​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ള്ള ഭൂ​മി​ക്കാ​ണ്‌ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​ത്‌. 25 ട്രൈ​ബ​ല്‍ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളും ഇ​പ്ര​കാ​രം പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്‌. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ആ​ദി​വാ​സി​ക​ളെ കൂ​ടാ​തെ ഇ​ത​ര​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളും താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്.

2001ലെ ​ച​ട്ടം പ്ര​കാ​രം പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു മാ​ത്ര​മേ ഭൂ​മി പ​തി​ച്ചു​ന​ല്‍​കാ​ന്‍ സാ​ധി​ക്കൂ​വെ​ന്ന് റ​വ​ന്യു​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ചേ​ത്ത​യ്ക്ക​ൽ, തെ​ക്കേ​ത്തൊ​ട്ടി

ചേ​ത്ത​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ വ​ലി​യ​പ​താ​ല്‍ പ്ര​ദേ​ശ​ത്തെ 76 ഏ​ക്ക​റി​ല്‍​നി​ന്നു 12 പ​ട്ട​യ​ങ്ങ​ള്‍ പ്ര​കാ​രം 24 ഏ​ക്ക​ര്‍ പ​തി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലെ തെ​ക്കേ​ത്തൊ​ട്ടി പ്ര​ദേ​ശ​ത്ത് മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 214 കൈ​വ​ശ​ങ്ങ​ള്‍​ക്കു പ​ട്ട​യം ന​ൽ​കാ​നു​ണ്ട്. പ്ര​ദേ​ശ​ത്തെ കൈ​വ​ശ​ക്കാ​ര്‍​ക്ക്‌ പ​ട്ട​യം ന​ല്‍​കാ​ൻ വ​നം വ​കു​പ്പി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കും.

സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ക്കും

പ​ട്ട​യം പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു പ​ട്ട​യം ന​ല്‍​കാ​നാ​യി ഒ​രു റ​വ​ന്യൂ സ്പെ​ഷ​ല്‍ ടീ​മി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ‍​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് അ​നു​മ​തി ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.