കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് കോ​രു​ത്തോ​ട് മേ​ഖ​ല
Tuesday, July 5, 2022 10:55 PM IST
കോ​​​​രു​​​​ത്തോ​​​​ട്: ശ​​​​ബ​​​​രി​​​​മ​​​​ല വ​​​​ന​​​​ത്തോ​​​​ടു ചേ​​​​ർ​​ന്നു കി​​ട​​ക്കു​​ന്ന കോ​​​​രു​​​​ത്തോ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ട്ടാ​​​​ന​​​​ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു. മൂ​​​​ഴി​​​​ക്ക​​​​ൽ, ക​​​​ണ്ട​​​​ങ്ക​​​​യം, പാ​​​​റാം​​​​തോ​​​​ട് തു​​​​ട​​​​ങ്ങി​​​​യ തു​​​​ട​​​​ങ്ങി​​​​യ വ​​​​ന അ​​​​തി​​​​ർ​​​​ത്തി മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് കാ​​​​ട്ടാ​​​​ന​​​​ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ളു​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന വ​​​​രു​​​​മാ​​​​ന മാ​​​​ർ​​​​ഗം കൃ​​​​ഷി​​​​യാ​​​​ണ്. കൂ​​​​ട്ട​​​​മാ​​​​യി ഇ​​​​റ​​​​ങ്ങു​​​​ന്ന കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ കൃ​​​​ഷി വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടാ​​​​ണ് ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ​​ദി​​​​വ​​​​സം ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ കാ​​​​ട്ടാ​​​​ന വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​റ്റു ച​​​​രി​​​​ഞ്ഞി​​​​രു​​​​ന്നു.

വ്യാ​​പ​​ക നാ​​ശം

പാ​​​​റാം​​​​തോ​​​​ട് പോ​​​​കു​​​​ന്ന വ​​​​ഴി​​​​യി​​​​ൽ നാ​​​​ട്ടു​​​​കാ​​​​രാ​​​​ണ് ആ​​​​ന​​​​യെ ച​​​​രി​​​​ഞ്ഞ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന കാ​​​​ന​​​​ന​​​​പാ​​​​ത​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള വ​​​​ഴി​​​​യാ​​​​ണി​​​​ത്.

വ​​​​ഴി​​​​യോ​​​​ര​​​​ത്തെ പ്ലാ​​​​വി​​​​ൽ​​​​നി​​​​ന്നു ച​​​​ക്ക പ​​​​റി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ സ​​​​മീ​​​​പ​​​​ത്തെ വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​ൽ​​​നി​​​​ന്ന് ആ​​​​ന​​​​യ്ക്കു വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​ന്നു വ​​​​നം വ​​​​കു​​​​പ്പ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ആ​​​​ന ച​​​​രി​​​​ഞ്ഞ​​​​തി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി പ്ലാ​​​​വ് ച​​​​വി​​​​ട്ടി​​​​മ​​​​റി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സ്വ​​​​കാ​​​​ര്യ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ആ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി കൃ​​​​ഷി ന​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ച​​​​ക്ക പ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ പ്ലാ​​​​വ് മ​​​​റി​​​​ഞ്ഞ വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​ൽ പ​​​​തി​​​​ച്ച​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

നാ​​ട്ടി​​ൽ കു​​ഴി​​ച്ചി​​ടാ​​ൻ ശ്ര​​മം

പെ​​​​രി​​​​യാ​​​​ർ ക​​​​ടു​​​​വ സ​​​​ങ്കേ​​​​ത​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ശ​​​​ബ​​​​രി​​​​മ​​​​ല വ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​താ​​​​ണ് ച​​​​രി​​​​ഞ്ഞ കാ​​​​ട്ടാ​​​​ന. തേ​​​​ക്ക​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​സി​​​​സ്റ്റ് ഫോ​​​​റ​​​​സ്റ്റ് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​അ​​​​നു​​​​രാ​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ൻ​​​​ക്വ​​​​സ്റ്റ് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. ആ​​​​ന​​​​യു​​​​ടെ ജ​​​​ഡം പ്ര​​​​ദേ​​​​ശ​​​​ത്തു മ​​​​റ​​​​വ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ജ​​​​ന​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ മ​​​​റ​​​​വു ചെ​​​​യ്യാ​​​​നു​​​​ള്ള വ​​​​ന​​​​പാ​​​​ല​​​​ക​​​​രു​​​​ടെ നീ​​​​ക്കം നാ​​​​ട്ടു​​​​കാ​​​​ർ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ഇ​​​​വി​​​​ടെ കു​​​​ഴി​​​​യെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ വെ​​​​ള്ള​​​​ക്കെ​​​​ട്ട് കാ​​​​ണ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ ഇ​​​​ത് ഉ​​​​പേ​​​​ക്ഷി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു ഉ​​​​ൾ​​​​വ​​​​ന​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​റ​​​​വു ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ന​​​​ശ​​​​ല്യ​​​​ത്തി​​​​നു ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ മു​​​​ട്ടാ​​​​ത്ത വാ​​​​തി​​​​ലു​​​​ക​​​​ളി​​​​ല്ല.

പ​​​​ല​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സോ​​​​ളാ​​​​ർ വേ​​​​ലി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ​​​​രി​​​​പാ​​​​ല​​​​ന കു​​​​റ​​​​വ് മൂ​​​​ലം ഇ​​​​തു പ​​​​ല സ്ഥ​​​​ല​​​​ത്തും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്. കൃ​​​​ഷി​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ വ​​​​ലി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്പോ​​​​ഴും കൃ​​​​ഷി​​​​യെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ച്ചു ജീ​​​​വി​​​​ക്കു​​​​ന്ന വ​​​​ന അ​​​​തി​​​​ർ​​​​ത്തി മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ മ​​​​ന​​​​പൂ​​​​ർ​​​​വം അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​ര​​​​ക്കെ ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്.