ന​ട്ടം​തി​രി​ഞ്ഞ് നി​ർ​മാ​ണ മേ​ഖ​ല
Tuesday, July 5, 2022 10:55 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തും സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​യി​ല്ലാ​യ്മ​യും മൂ​ലം നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. സി​മ​ന്‍റി​നും ക​ന്പി​ക്കും അ​ട​ക്കം വി​ല വീ​ണ്ടും കൂ​ടി​യ​തോ​ടെ ക​രാ​റു​കാ​ര​ട​ക്കം നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി.
40 രൂ​പ കൂ​ടി
സി​മ​ന്‍റി​ന് പാ​യ്ക്ക​റ്റൊ​ന്നി​ന് 40 രൂ​പ​യി​ല​ധി​കം വ​ർ​ധി​ച്ചു. ക​മ്പി​ക്ക് 80 രൂ​പ​യോ​ള​മാ​ണ് മാ​ർ​ക്ക​റ്റ് വി​ല. പാ​റ​യും ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളും ജി​ല്ല​യി​ൽ കി​ട്ടാ​ക്ക​നി​യാ​ണ്. റേ​ഷ​ൻ ക​ണ​ക്കെ ല​ഭി​ക്കു​ന്ന മെ​റ്റ​ൽ, എം ​സാ​ൻ​ഡ്, പി ​സാ​ൻ​ഡ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു തോ​ന്നി​യ​പോ​ലെ വി​ല കൂ​ട്ടു​ക​യാ​ണ്. ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള പാ​റ​മ​ട​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്താ​നു​മ​തി പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ക്ഷാ​മം വ​രു​ന്ന​ത​ത്രേ. എ​ന്നാ​ൽ, ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കു ലോ​ഡ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്നു​മു​ണ്ട്.
അ​ന​ധി​കൃ​ത വി​ല്പ​ന
സാ​ധ​ന ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ അ​ന​ധി​കൃ​ത യാ​ർ​ഡു​ക​ൾ ത​ല​പൊ​ക്കി​യി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ച്ചു കൂ​ട്ടു​ന്ന ഇ​വ​ർ തോ​ന്നു​ന്ന വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​നി​യൊ​രു വി​ല വ​ർ​ധ​ന ക​രാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്ന ഉ​റ​പ്പ് ക്ര​ഷ​ർ, ക്വാ​റി ഉ​ട​മ​ക​ൾ ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​രാ​റു​കാ​ർ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച് ആ​ഴ്ച​ക​ൾ മൂ​ന്നു പി​ന്നി​ടു​മ്പോ​ഴു​ള്ള അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ൽ സീ​സ​ൺ ആ​കു​മ്പോ​ഴേ​ക്കും സ്ഥി​തി ഗു​രു​ത​ര​മാ​കും.

വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ട്രാ​ക്ട​ർ​മാ​ർ

പ​ത്ത​നം​തി​ട്ട: ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത വി​ല കു​റ​യ്ക്ക​ണ​മെ​ന്നും പാ​റ​മ​ട​ക​ൾ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണ​മെ​ന്നും കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ക​മ​റു​ദീ​ൻ മു​ണ്ടു​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സൈ​ബു യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​സ് അ​റു​പ​റ​യി​ൽ, അ​നീ​ർ തി​രു​വ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.