ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം
Tuesday, July 5, 2022 10:55 PM IST
വെ​ച്ചൂ​ച്ചി​റ: ബ​ഷീ​റി​ന്‍റെ ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വേ​ഷ​മി​ട്ടു.
ബ​ഷീ​റി​ന്‍റെ ചാ​യ​പ്പീ​ടി​ക​യി​ൽ പാ​ത്തു​മ്മ​യും ആ​ടും മ​ജീ​ദും സു​ഹ​റ​യും ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​റും ആ​യി​ഷ​യും മൂ​ക്ക​നും ആ​ന​വാ​രി രാ​മ​ൻ നാ​യ​രും നാ​രാ​യ​ണി​യു​മൊ​ക്കെ അ​ണി​നി​ര​ന്ന​പ്പോ​ൾ ബ​ഷീ​ർ അ​നു​സ്മ​ര​ണം അ​വി​സ്മ​ര​ണീ​യ​മാ​യി.

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ല​യാ​ള ഭാ​ഷ​യു​ടെ സു​ൽ​ത്താ​ൻ വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​ന്‍റെ ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​രു​ക്കി​യ ബ​ഷീ​റി​ന്‍റെ ചാ​യ​പീ​ടി​യ​യി​ലാ​ണ് അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​തി​ഥി​ക​ളാ​യെ​ത്തി​യ​ത്.100 കു​ട്ടി​ക​ൾ ബ​ഷീ​ർ കൃ​തി​ക​ളി​ലെ ക​ഥാ പാ​ത്ര​ങ്ങ​ളെ​യും പ്ര​ധാ​ന രം​ഗ​ങ്ങ​ളും പു​ന​രാ​വി​ഷ്ക​രി​ച്ചു.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ
വേ​ഷ​ത്തി​ൽ
അ​ധ്യാ​പ​ക​രും

അ​ധ്യാ​പ​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ടെ കൗ​തു​കം ഇ​ര​ട്ടി​ച്ച​ത്. ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ സ്‌​കൂ​ളി​ലെ​ത്തി​യ​ത്.

ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​റാ​യി അ​ധ്യാ​പ​ക​ൻ എം.​ജെ. ബി​ബി​നും, പാ​ത്തു​മ്മ​യാ​യി സെ​ലി​ൻ പി. ​രാ​ജ​നും സു​ഹ​റ​യാ​യി അ​ലീ​ന ജോ​ണും സൈ​ന​ബ​യാ​യി അ​നു​മോ​ൾ ജോ​ർ​ജും മ​ണ്ട​ൻ മു​ത്ത​പ്പ​യാ​യി എ​ൻ. ഹ​രി​കൃ​ഷ്ണ​നും ക്ലാ​സു​ക​ളി​ലെ​ത്തി.

ബ​ഷീ​റാ​യി എ​ത്തി​യ​ത് സ്കൂ​ളി​ലെ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജ​യ​നാ​ണ്.
രം​ഗാ​വി​ഷ്കാ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി

വി​ദ്യാ​ല​യ വ​ള​പ്പി​ൽ ഒ​രു​ക്കി​യ പ​ഴ​യ കാ​ല ചാ​യ​പ്പീ​ടി​യ കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യു​മാ​യി. ഏ​റെ കു​ട്ടി​ക​ളും അ​നു​ക​രി​ച്ച​ത് അ​വ​രു​ടെ പ്രി​യ ക​ഥാ​പാ​ത്ര​മാ​യ പാ​ത്തു​മ്മ​യെ​യും ആ​ടി​നെ​യു​മാ​ണ്.

മ​ജീ​ദി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും സ്കൂ​ൾ ദി​ന​ങ്ങ​ളും ഒ​ന്നും ഒ​ന്നും ഇ​മ്മി​ണി ബ​ല്യ ഒ​ന്ന് എ​ന്ന് ഉ​ത്ത​രം ന​ൽ​കു​ന്ന രം​ഗ​ങ്ങ​ളു​മൊ​ക്ക വ​ള​രെ ത​ന്മ​യ​ത്ത​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. മ​തി​ലു​ക​ളി​ലെ അ​ശ​രീ​രി​യാ​യെ​ത്തു​ന്ന നാ​രാ​യ​ണീ​യെ​യും ബ​ഷീ​റി​നെ​യും മി​ക​വോ​ടെ അ​വ​ത​രി​പ്പി​ക്കാ​നും അ​വ​ർ മ​റ​ന്നി​ല്ല. ബ​ഷീ​ർ കൃ​തി​ക​ളി​ൽ നി​ന്നു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കു​ചേ​ർ​ന്നു. ബ​ഷീ​റാ​യി വേ​ഷ​മി​ട്ട​വ​ർ ബ​ഷീ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട മാം​ഗോ​സ്‌​റ്റീ​ൻ മ​ര​വും ചാ​രു​ക​സേ​ര​യും പാ​ട്ടു​പ്പെ​ട്ടി​യും കോ​ളാ​മ്പി​യും ക​ട്ട​ൻ ചാ​യ​യു​മൊ​ക്കെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു.

വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വി. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, അ​ന​യാ സി​ബി, പി.​എ. അ​സ്‌​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.