തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
Monday, July 4, 2022 10:30 PM IST
അ​ടൂ​ർ: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
പു​റ​മ്പോ​ക്ക് കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ സൂ​ച​ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നും താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ന്ത​ളം ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ടൂ​ര്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ എ. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ടൂ​ര്‍ ത​ഹ​സില്‍​ദാ​ര്‍ ജി.​കെ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.