ഒ​ളി​ക​ല്ലി​ൽ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടും ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യി​ല്ല
Monday, July 4, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: അ​നു​വ​ദി​ച്ച ഭൂ​മി ഉ​ണ്ടാ​യി​ട്ടും അ​വ​ഗ​ണ​ന​യു​ടെ വ​ക്കി​ൽ ആ​ദി​വാ​സി സ​മൂ​ഹം. വ​ട​ശേ​രി​ക്ക​ര വി​ല്ലേ​ജി​ൽ ഒ​ളി​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ 2007 മേ​യി​ൽ സ​ർ​വേ ന​മ്പ​ർ 126/2ൽ​പെ​ട്ട 25 ഏ​ക്ക​റോ​ളം ഭൂ​മി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 14 കു​ടും​ബ​ത്തി​നു വീ​തി​ച്ചു പ​ട്ട​യം ന​ൽ​കി​യ​താ​ണ്.
ഓ​രോ​രു​ത്ത​ർ​ക്കും 62 സെ​ന്‍റ് സ്ഥ​ല​വും അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ൽ ര​ണ്ടു കു​ടും​ബം മാ​ത്ര​മാ​ണ് 15 വ​ർ​ഷ​മാ​യി ഈ ​ഭൂ​മി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​ത്. പു​ത്ത​ൻ​വീ​ട്ടി​ൽ വി​നി​ഷ്കു​മാ​ർ, താ​ണ​പ​റ​മ്പി​ൽ ക​റ​മ്പ​ൻ എ​ന്നി​വ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് ഭൂ​മി കി​ട്ടി​യ​തി​ൽ ചി​ല​ർ മ​ര​ണ​പ്പെ​ടു​ക​യും മ​റ്റു ചി​ല​ർ​ക്ക് സ്വ​ന്തം ജി​ല്ല​യി​ൽ ത​ന്നെ ഭൂ​മി​യും വീ​ടും കി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടും സ്ഥ​ല​വും ല​ഭി​ച്ച​വ​രു​മു​ണ്ട്. അ​വ​രാ​രും പി​ന്നീ​ട് ഇ​വി​ടേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. വ​ന​ത്തോ​ടു ചേ​ർ​ന്ന ഭു​മി​യാ​ണി​ത്. രാ​ത്രി​യും പ​ക​ലും വ​ന്യ മ്യ​ഗ​ങ്ങ​ളു​ടെ​ശ​ല്യം ഉ​ണ്ടാ​കാ​റു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി​പോ​ലും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​ടെ താ​മ​സി​ക്കാ​ൻ എ​ത്തി​യാ​ൽ ഇ​തി​നെ​ല്ലാം കു​റേ മാ​റ്റം വ​രും. താ​മ​സി​ക്കാ​ൻ എ​ത്താ​ത്ത​വ​രു​ടെ സ്ഥ​ല​ത്തി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി.
നി​ര​വ​ധി ആ​ദി​വാ​സി​ക​ളാ​ണ് ഭൂ​മി ഇ​ല്ലാ​തെ അ​ല​യു​ന്ന​ത്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ഴും കാ​ട്ടി​ൽ കു​ടി​ൽ​കെ​ട്ടി​യും വാ​ട​ക വീ​ട്ടി​ലു​മൊ​ക്കെ ക​ഴി​യു​ക​യാ​ണ്. യാ​തൊ​രു​വി​ധ ആ​നൂ​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. പ​ട്ട​യം, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഐ​ഡി കാ​ർ​ഡ് ഇ​വ​യൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ടു​ന്ന ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മു​ള്ളു​മ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഭൂ​മി ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ ലി​സ്റ്റ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​രാ​യ വി​നീ​ഷ്, സു​കു​മാ​ര​ൻ, സു​നി​ൽ, വി​ശ്വ​ൻ, മി​നി, സു​നി​ത, ബി​ജു, സു​രേ​ന്ദ്ര​ൻ, അ​മ്പി​ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.