മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സപ്ത​തി സ്മാ​ര​ക മ​ദ​ർ തെ​രേ​സാ കെ​യ​ർ​ഹോം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, July 4, 2022 10:30 PM IST
ച​ങ്ങ​നാ​ശേ​രി: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ സപ്ത​തി സ്മാ​ര​ക​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്ത് മ​ദ​ർ തെ​രേ​സാ കെ​യ​ർ​ഹോം സ​ജ്ജ​മാ​യി. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യാ​ണ് ഈ ​ആ​ത്മീ​യ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്രം സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.

മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ 74-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് കെ​യ​ർ ഹോം ​നാ​ടി​നു സ​മ​ർ​പ്പി​ക്കും. കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ക്കും.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ എ​തി​ർ​വ​ശ​ത്താ​ണ് 13000 ച​തു​ര​ശ്ര അ​ടി​യി​ൽ ഇ​രു​നി​ല​ക്കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും താ​മ​സ സൗ​ക​ര്യ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മൊ​പ്പം ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളും കൗ​ണ്‍​സ​ലിം​ഗും കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കെ​യ​ർ​ഹോം ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് പ​ഴ​യ​മ​ഠം, ബ​ർ​സാ​ർ ഫാ. ​സൈ​ജു അ​യ്യ​ങ്ക​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.