അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: ‌താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
Monday, July 4, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്ത് പ്ര​കൃ​തി​ദു​ര​ന്തം ഉ​ണ്ടാ​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണം. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്രി​യാ​ത്മ​ക​മാ​ക്ക​ണം. പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ്, ഇ​ട​റോ​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര ഓ​ട്ടം ത​ട​യു​ന്ന​തി​ന് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലെ സി​ഗ്‌​ന​ല്‍ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണം.
പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ള്‍ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മാ​റ്റി​സ്ഥാ​പി​ക്ക​ണം. റിം​ഗ്റോ​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ റോ​ഡി​ലേ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം ച​രി​ഞ്ഞു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണം.
ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ റ്റി. ​റ്റോ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​പ്ര​തി​നി​ധി മാ​ത്യു മ​രോ​ട്ടി​മൂ​ട്ടി​ല്‍, ഐ​യു​എം​എ​ല്‍ പ്ര​തി​നി​ധി എം. ​ബി​സ്മി​ല്ലാ​ഖാ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​പ്ര​തി​നി​ധി ജോ​ണ്‍​പോ​ള്‍ മാ​ത്യു, ത​ഹ​സി​ല്‍​ദാ​ര്‍ ആ​ര്‍.​കെ. സു​നി​ല്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ പി. ​സു​നി​ല, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.