നാ​യ​പ്പേ​ടി​യി​ൽ നാ​ട്
Monday, July 4, 2022 10:30 PM IST
അ​ടൂ​ര്‍: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം അ​ടൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ഴി​യി​ലി​റ​ങ്ങാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തും കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ലു​മാ​യി ഞാ​യ​റാ​ഴ്ച നാ​ലു​പേ​രെ നാ​യ ക​ടി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു.
സ്കൂ​ൾ കു​ട്ടി​ക​ൾ, പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രെ​ല്ലാം നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ഭീ​ഷ​ണി​യി​ലാ​ണ്. അ​ടൂ​ർ ടൗ​ൺ പ്ര​ദേ​ശ​ത്തു സ​മീ​പ​കാ​ല​ത്ത് നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കി​യ​തോ​ടെ ഇ​വ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മെ​ല്ലാം കൂ​ട്ട​മാ​യി കി​ട​ക്കു​ക​യാ​ണ്. വ​ഴി​യോ​ര​ങ്ങ​ളും ഫു​ട്പാ​ത്തു​ക​ളും കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന നാ​യ​ക്കൂ​ട്ടം എ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റു​ക​യെ​ന്ന​ത് പ​റ​യാ​നാ​കി​ല്ല. ന​ഗ​ര​ത്തി​ൽ​ത്ത​ന്നെ അ​ഞ്ചോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ കാ​ൽ​ന​ട​യാ​യി ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ൽ കൂ​ടി​യാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. മ​ഴ​ക്കാ​ലം ആ‍​യ​തോ​ടെ ഈ ​ഇ​ട​വ​ഴി​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടി​യി​ട്ടു​ണ്ട്.
അ​ടൂ​ര്‍ പാ​ര്‍​ഥ​സാ​ര​ഥി - സെ​ന്‍റ് മേ​രീ​സ് റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി - സെ​ന്‍റ് മേ​രീ​സ് റോ​ഡു​ക​ളി​ലാ​ണ് നാ​യ​ശ​ല്യം കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്. ശ്രീ​മൂ​ലം ച​ന്ത, ആ​ശു​പ​ത്രി ഭാ​ഗം, റ​വ​ന്യു​ട​വ​ര്‍ പ​രി​സ​ര​ങ്ങ​ളും നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും വീ​ടു​ക​ള്‍​ക്കും മു​മ്പി​ലും റോ​ഡ​രി​കി​ലു​മാ​യി ത​മ്പ​ടി​ക്കു​ക​യാ​ണ്.
നാ​യ​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് പ​ക​ല്‍ നേ​ര​ങ്ങ​ളി​ലും ഗേ​റ്റ് പൂ​ട്ടി ഇ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ര​ക്ഷ​യി​ല്ല
നാ​യ​ക്കൂ​ട്ടം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ൾ പു​ര​യി​ട​ങ്ങ​ളി​ൽ മേ​യു​ന്ന ആ​ടു​ക​ളെ​യും പ​ശു​കി​ടാ​ക്ക​ളെ​യും ക​ടി​ച്ചു​കീ​റി​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നെ​ടു​മ​ൺ​കാ​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ആ​ട് ച​ത്തു. മ​റ്റ് മൂ​ന്ന് ആ​ടു​ക​ളെ​ക്കൂ​ടി നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. ക​ടി​യേ​റ്റ ആ​ടു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഉ​ട​മ​സ്ഥ​ർ പ​റ​യു​ന്നു. നെ​ടു​മ​ൺ​കാ​വ് മ​ങ്ങാ​ട്ടേ​ത്ത് ബെ​ന​റ്റി​ന്‍റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യാ​ണ് നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.
നെ​ടു​മ​ൺ​കാ​വ് പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലാ​ണ് നാ​യ്ക്ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ ഇ​തു​വ​ഴി​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും നാ​യ്ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ൽ അ​ക​പ്പെ​ടാ​റു​ണ്ട്.
പ്രാ​യ​മാ​യ വ​ള​ർ​ത്തു നാ​യ്ക്ക​ളെ​യും നാ​യ​ക്കു​ട്ടി​ക​ളെ​യും പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പ​ല​രും ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

സീ​ത​ത്തോ​ട്ടി​ൽ ശ​ല്യം രൂ​ക്ഷം
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​മാ​ണ് ഇ​വ​യു​ടെ ബു​ദ്ധി​മു​ട്ട് ഏ​റെ അ​നു​ഭ​വി​ക്കു​ന്ന​ത്.
മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ക​ട​ത്തി​ണ്ണ​ക​ളി​ൽ വി​ശ്ര​മി​ക്കാ​നെ​ത്തു​ന്ന നാ​യ്ക്കൂ​ട്ടം വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ടൗ​ണി​ന്‍റെ നി​യ​ന്ത്ര​ണം തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​ണ്. മ​ത്സ്യം, മാ​സം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ് ഇ​വ​യു​ടെ മ​റ്റൊ​രു താ​വ​ളം. ക​ക്കാ​ട് പ​വ​ർ​ഹൗ​സ് പ​രി​സ​ര​ത്തും നാ​യ്ക്ക​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്.