റോ​ഡ​രി​കി​ലെ പൂ​ട്ടു​ക​ട്ട വി​രി​ക്ക​ൽ ന​ഗ​ര​ത്തി​നു ബാ​ധ്യ​ത
Monday, July 4, 2022 10:30 PM IST
അ​ടൂ​ർ: വാ​ഹ​ന ഉ​ട​മ​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രേ​പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ഗ​ര​ത്തി​ലെ പൂ​ട്ടു​ക​ട്ട വി​രി​ക്ക​ൽ.

പ്ര​ധാ​ന നി​ര​ത്തു​ക​ളു​ടെ വ​ശ​ങ്ങ​ൾ പൂ​ട്ടു​ക​ട്ട വി​രി​ക്ക​ൽ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കു​ന്ന​തു മൂ​ല​മാ​ണ് ബു​ദ്ധി​മു​ട്ടു​ക​ളേ​റു​ന്ന​ത്. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം വ​ശ​ങ്ങ​ളി​ൽ പൂ​ട്ടു​ക​ട്ട വി​രി​ക്കാ​ൻ മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ട്ടു​ക​ട്ട വി​രി​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ല്ല. ഇ​പ്പോ​ൾ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളും താ​ഴ്ന്നു കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ റോ​ഡ​രി​കി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ട​ക​ളി​ൽ പോ​കു​ന്ന​വ​ർ ടാ​റിം​ഗ് ഭാ​ഗ​ത്തു ത​ന്നെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി ഇ​ടേ​ണ്ടി​വ​ര​പു​ന്നു. ഇ​ത് പ​ല​പ്പോ​ഴും ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ഹോ​ളി​ക്രോ​സ് ജം​ഗ്ഷ​ൻ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. മ​ഴ​ക്കാ​ലം കൂ​ടി ആ​യ​തോ​ടെ മ​ണ്ണു നീ​ക്കി​യ ഭാ​ഗ​ത്തു ചെ​ളി​ക്കു​ണ്ടും വെ​ള്ള​ക്കെ​ട്ടു​മാ​യി.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മാ​റി വ​ശ​ങ്ങ​ളി​ലേ​ക്കു വീ​ഴു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ൽ ഏ​റെ​യും.

ക​ഴി​ഞ്ഞ​ദി​വ​സം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് പ​ടി​ഞ്ഞാ​റ് മോ​ഹ​ൻ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന് മു​ൻ​വ​ശ​ത്ത് കാ​ർ കു​ഴി​യി​ലേ​ക്ക് ച​രി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. കു​റെ​ഭാ​ഗ​ത്തു വ​ലി​യ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്ത​ത് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു.

ഹോ​ളി​ക്രോ​സ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തും ഫ​യ​ർ സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്തു​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും സ്ഥ​ല​ത്ത് പൂ​ട്ടു​ക​ട്ട വി​രി​ച്ചി​ട്ടു​ള്ള​ത്. ഫ​യ​ർ സ്റ്റേ​ഷ​ൻ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന് ഇ​രു​വ​ശ​വും പൂ​ട്ടു​ക​ട്ട വി​രി​ക്കാ​നാ​യി മ​ണ്ണു മാ​റ്റി ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

ടൗ​ൺ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​ണ് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.