പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ​ടി തു​ട​ങ്ങി
Monday, July 4, 2022 10:27 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി.
പ​തി​ന​ഞ്ചോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ൾ, പ്ലേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 29 കി​ലോ​യോ​ളം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി​യ​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പി​ടി​ച്ചെ​ടു​ത്ത നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫി​ലേ​ക്ക് കൈ​മാ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ മീ​ര, പൂ​ർ​ണി​മ ദാ​സ്, ജ​മാ​ൽ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.
എ​ഴു​മ​റ്റൂ​ർ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് നി​രോ​ധ​നം എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
അ​തി​ര്‍​ത്തി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ മ​റ്റ് എ​ല്ലാ വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗ്, പ്ലാ​സ്റ്റി​ക് ഗാ​രേ​ജ് ബാ​ഗ്, മേ​ശ​വി​രി, പ്ലേ​റ്റ്, ക​പ്പ്, തെ​ര്‍​മോ​ക്കോ​ള്‍ ഉ​ത്പ​ന്നം, സ്‌​ട്രോ, പി​വി​സി ഫ്‌​ല​ക്‌​സ്, പോ​ളി​സ്റ്റ​ര്‍ നൈ​ലോ​ണ്‍, കൊ​റി​യ​ന്‍ തു​ണി ബാ​ന​ര്‍, 500 എം​എ​ല്ലി​ല്‍ താ​ഴെ​യു​ള്ള കു​പ്പി​കൊ​ണ്ടു​ള്ള ഉ​ത്പ​ന്നം എ​ന്നി​വ നി​രോ​ധി​ച്ച​താ​യും ഇ​തു സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.