നി​ര​ണം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സ​ഭൈ​ക്യം പ്ര​ക​ട​മാ​ക്കു​ന്ന ഐ​ക്ക​ണ്‍ പ്ര​തി​ഷ്ഠി​ച്ചു
Monday, July 4, 2022 10:27 PM IST
നിരണം: വി​ശു​ദ്ധ പ​ത്രോ​സ്, വി​ശു​ദ്ധ അ​ന്ത്ര​യോ​സ്, വി​ശു​ദ്ധ തോ​മ്മാ എ​ന്നീ ശ്ലീ​ഹ​ന്മാ​ർ സ്ഥാ​പി​ച്ച വി​വി​ധ സ​ഭ​ക​ളു​ടെ ഐ​ക്യം പ്ര​ക​ട​മാ​ക്കു​ന്ന ഐ​ക്ക​ണ്‍ നി​ര​ണ​ത്തെ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു.
ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​ഐ​ക്ക​ണ്‍ ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ശീ​ർ​വ​ദി​ച്ചു പ്ര​തി​ഷ്ഠ ന​ട​ത്തി. ര​ണ്ടാം​വ​ത്തി​ക്കാ​ൻ കൗ​ണ്‍​സി​ലി​നെ തു​ട​ർ​ന്നു​ള്ള സ​ഭൈ​ക്യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യെ തു​ട​ർ​ന്ന് പാ​ശ്ചാ​ത്യ​സ​ഭാ പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള പ്രൊ​ട്ട​സ്റ്റ​ന്‍റ്, ഗ്രീ​ക്ക് സ​ഭ​ക​ളു​മാ​യു​ള്ള ബ​ന്ധം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ പ്ര​തീ​ക​മാ​യി പ​ത്രോ​സ്, അ​ന്ത്ര​യോ​സ് ശ്ലീ​ഹ​ന്മാ​ർ ത​മ്മി​ൽ സാ​ഹോ​ദ​ര്യം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. പ​ത്രോ​സ് ല​ത്തീ​ൻ സ​ഭ​യെ​യും അ​ന്ത്ര​യോ​സ് ഗ്രീ​ക്ക് സ​ഭ​യെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.
സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള സ​ഭ​ക​ളു​ടെ സ്ഥാ​പ​ക​നാ​യ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ സ​ഭാ​പാ​ര​ന്പ​ര്യ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​വ​ബോ​ധം സാ​ർ​വ​ത്രി​ക സ​ഭാ​ത​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല.
സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ സ​ഭൈ​ക്യ രം​ഗ​ത്ത് പ​ത്രോ​സ്, അ​ന്ത്ര​യോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ തു​ല്യ​പ​ദ​വി​യു​ള്ള വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ സ​ഭാ പൈ​തൃ​ക​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് മ​ല്പാ​ൻ റ​വ.​ഡോ. മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ പ​റ​ഞ്ഞു. ഇ​തി​നു സ​ഹാ​യ​ക​മാ​യ വി​ധ​ത്തി​ലാ​ണ് വി​ശു​ദ്ധ പ​ത്രോ​സി​നോ​ടും അ​ന്ത്ര​യോ​സി​നോ​ടും തോ​മ്മാ​ശ്ലീ​ഹാ​യെ​യും സാ​ഹോ​ദ​ര്യ​ത്തി​ൽ ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഐ​ക്ക​ണ്‍ നി​ര​ണം മാ​ർ​ത്തോ​മ്മാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച​ത്.