ഇ​ന്ത്യ​ന്‍ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍
Monday, July 4, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (ഇ​ന്ത്യ​ന്‍ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡോ വിം​ഗ്) ത​സ്തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഡ്യൂ​ന്‍​സ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍. ആ​റു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ടെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഓ​മ​ല്ലൂ​ര്‍ - ഇ​ല​ന്തൂ​ര്‍ - പ​രി​യാ​രം റോ​ഡി​ല്‍ ഇ​ന്നു മു​ത​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
റോ​ഡി​ല്‍ ഓ​മ​ല്ലൂ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി ഗ്രൗ​ണ്ട് മു​ത​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ഈ​ദി​വ​സ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കും. ഇ​ല​ന്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ഓ​മ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ കൂ​ടി​യോ, ചി​റ​ക്കാ​ല നി​ന്നും തി​രി​ഞ്ഞു പു​ത്ത​ന്‍​പീ​ടി​ക - വാ​ര്യാ​പു​രം റോ​ഡി​ലൂ​ടെ​യോ പോ​കാ​നാ​ണ് നി​ര്‍​ദേ​ശം.
ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ആ​വ​ശ്യ​ത്തി​നു പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​സ്റ്റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.