വെ​ച്ചൂ​ച്ചി​റി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ മൂ​ന്നുകി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Monday, July 4, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മൂ​ന്നു കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വ് വെ​ച്ചൂ​ച്ചി​റ കൂ​ത്താ​ട്ടു​കു​ള​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു.
ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സ് (ഡാ​ന്‍​സാ​ഫ്) സം​ഘ​വും വെ​ച്ചൂ​ച്ചി​റ പോ​ലീ​സും ചേ​ര്‍​ന്ന് കൂ​ത്താ​ട്ടു​കു​ളം കാ​ക്കാ​നാ​ട്ടു​പ​ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി.
കോ​ട്ട​യം മ​ണി​മ​ല മൂ​ക്ക​ട ആ​ല​യം​ക​വ​ല പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​ജു​മോ​ന്‍ (37), കോ​ട്ട​യം മ​ണി​മ​ല ആ​ല​യം​ക​വ​ല കി​ഴ​ക്കേ പു​റ​ത്തു കു​ടി​യി​ല്‍ സാ​ബു (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക​ഞ്ചാ​വു​വേ​ട്ട​യാ​ണി​ത്.
കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​നും മ​ട​ന്ത​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​ത്തെ കാ​ക്കാ​നാ​ട്ടു​പ​ടി​യി​ല്‍ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​മാ​സ​ത്തോ​ള​മാ​യു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്.
ഒ​ന്നാം പ്ര​തി ബി​ജു​മോ​ന്‍ ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഡാ​ന്‍​സാ​ഫ് ടീം ​ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജി​ല്ലാ ന​ർ​ക്കോ​ട്ടി​ക് സെ​ല്‍ ഡി ​വൈ​എ​സ്​പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റാ​ന്നി ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ര്‍​ലി​ന്‍ വി. ​സ്‌​ക​റി​യ, എ​സ്‌​ഐ സ​ണ്ണി​ക്കു​ട്ടി, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ അ​ജി സാ​മു​വ​ല്‍, ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ലെ എ​എ​സ്ഐ അ​ജി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ര​ണ്ടാം​പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളാ​ണ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത്.
ബി​ജു​മോ​ന്‍ സാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ വാ​ട​ക​യ​ക്കെ​ടു​ത്ത് അ​തി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നോ​ടു​വി​ലാ​ണ് പ്ര​തി​ക​ള്‍ വ​ന്ന ഓ​ട്ടോ​റി​ക്ഷ പി​ടി​കൂ​ടാ​നാ​യ​ത്. ഈ ​വാ​ഹ​ന​ത്തി​ല്‍ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​താ​യി നേ​ര​ത്തെ പോ​ലീ​സി​ന് സൂ​ച​ന കി​ട്ടി​യി​രു​ന്നു.
ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ജി​ല്ല​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ര്‍​ന്നു​വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ടൂ​ര്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ്പ​ടി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.