പി​എം റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം
Monday, July 4, 2022 10:27 PM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ പ്ലാ​ച്ചേ​രി മു​ത​ൽ ഉ​തി​മൂ​ട് വ​രെ​യു​ള്ള റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​പാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ, സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ, സ്പീ​ഡ് റ​ഡാ​റു​ക​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണം. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ശേ​ഷം ഇ​തേ​വ​രെ അ​ഞ്ച് ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യി. ഇ​വ​രി​ല​ധി​ക​വും 25 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​മാ​ണ്. വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, കെ​എ​സ്‌​സി-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ന്‍റോ തോ​പ്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം ടോം ​ആ​യ​ല്ലൂ​ർ, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ശോ​ഭ ചാ​ർ​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദി​ലീ​പ് ഫി​ലി​പ്പ്, സ​ണ്ണി ഇ​ട​യാ​ടി, ടി​ബു പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​പ​ക​ട മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു.