പി​എം റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളേ​റു​ന്നു
Monday, July 4, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ർ​നി​ർ​മി​ച്ച പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യ ശേ​ഷ​മു​ള്ള മ​ഴ​ക്കാ​ലം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ൽ അ​പ​ക​ട​ങ്ങ​ളു​മേ​റി. ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും റോ​ഡി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഇ​ടി​താ​ങ്ങി​ക​ൾ മി​ക്ക​യി​ട​ത്തും സ്ഥാ​പി​ച്ചെ​ങ്കി​ലും ന​ട​പ്പാ​ത​ക​ളു​ടേ​ത​ട​ക്കം പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം റോ​ഡ​രി​കി​ൽ പൂ​ട്ടു​ക​ട്ട​ക​ൾ പാ​കു​ന്ന ജോ​ലി​ക​ലും ന​ട​ന്നു​വ​രു​ന്നു.

റോ​ഡ് മെ​ച്ച​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് പാ​യു​ന്ന​ത്. വ​ള​വു​ക​ളും തി​രി​വു​ക​ളും വേ​ണ്ടു​വോ​ള​മു​ള്ള റോ​ഡി​ൽ സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ മ​റ​ന്നു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ യാ​ത്ര. റോ​ഡി​ൽ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​നു മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​തി​മൂ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്കോ​ർ​പി​യോ ഇ​ടി​താ​ങ്ങി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. റാ​ന്നി വ​ലി​യ​ക​ലു​ങ്ക് പി​ന്നി​ടു​ന്ന​തോ​ടെ ഉ​തി​മൂ​ട് വ​രെ റോ​ഡി​ൽ വ​ള​വു​ക​ൾ കു​റ​വാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് പാ​യു​ന്ന​ത്. ഉ​തി​മൂ​ട് ജം​ഗ്ഷ​ൻ എ​ത്തു​ന്പോ​ഴും വേ​ഗം കു​റ​യ്ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. എ​ന്നാ​ൽ ജം​ഗ്ഷ​ൻ ക​ഴി​യു​ന്ന​തോ​ടെ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

റോ​ഡി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം. വ​ള​വ് നി​വ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ ഇ​ടി​താ​ങ്ങി സ്ഥാ​പി​ച്ച​തും കെ​ട്ടു​ക​ൾ വ​ന്ന​തു​മൊ​ക്കെ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നേ ഉ​ത​കൂ​വെ​ന്ന് പ​റ​യു​ന്നു.

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ഭാ​ഗ​ത്തു​നി​ന്ന് ഉ​തി​മൂ​ടി​ലേ​ക്ക് വെ​ളി​വ​യ​ൽ​പ്പ​ടി ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്തെ ഇ​റ​ക്ക​വും വ​ള​വും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഭീ​ഷ​ണി ഉ‍​യ​ർ​ത്തു​ന്ന​താ​ണ്. ഈ ​ഭാ​ഗ​ത്ത് ഇ​തി​നോ​ട​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വേ​ഗം നി​യ​ന്ത്രി​ച്ചെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്.

ഉ​തി​മൂ​ട് ജം​ഗ്ഷ​നി​ൽ കീ​ക്കൊ​ഴൂ​ർ - കു​ന്പ​ളാം​പൊ​യ്ക റോ​ഡ് വ​ന്നു​ചേ​രു​ന്നു​ണ്ട്. സാ​മാ​ന്യം തി​ര​ക്കു​ള്ള ജം​ഗ്ഷ​നി​ൽ സ്കൂ​ളും ദേ​വാ​ല​യ​വു​മെ​ല്ലാ​മു​ണ്ട്. വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഈ ​ഭാ​ഗ​ത്തു സം​വി​ധാ​നം അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്.

വേ​ഗ​നി​യ​ന്ത്ര​ണ
സം​വി​ധാ​ന​ങ്ങ​ൾ
സ്ഥാ​പി​ക്ക​ണം

പി​എം റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നു സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. ജം​ഗ്ഷ​നു​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളാ​ണ് വേ​ണ്ട​ത്. റോ​ഡി​ൽ വ​ര​ക​ളു​ണ്ടെ​ങ്കി​ലും ഇ​വ ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത്. വ​ള​വു​ക​ൾ ഏ​റെ​യു​ള്ള ഭാ​ഗ​ത്തു​പോ​ലും ഓ​വ​ർ​ടേ​ക്കിം​ഗ് പ​തി​വാ​യി. ബ​സ്ബേ​ക​ളും വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളും തീ​ർ​ന്നെ​ങ്കി​ലും ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലും ബ​സു​ക​ൾ നി​ശ്ചി​ത സ്ഥ​ല​ത്ത​ല്ല നി​ർ​ത്തു​ന്ന​ത്. വേ​ഗ​ത്തി​ലോ​ടി വ​രു​ന്ന ബ​സു​ക​ള​ട​ക്കം പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന​തു​മൂ​ലം പി​ന്നാ​ലെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, ഡി​വൈ​ഡ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ്. നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്രേ ഇ​തു സ്ഥാ​പി​ച്ചു തു​ട​ങ്ങു​ക​യു​ള്ളൂ.