2799 ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Sunday, July 3, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: കു​മി​ഞ്ഞു​കൂ​ടി​യ ഫ​യ​ലു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഒ​ഴി​വു​ദി​നം മാ​റ്റി​വ​ച്ചു ജീ​വ​ന​ക്കാ​രു​ടെ പ​ട​യോ​ട്ട​മാ​യി​രു​ന്നു ഇ​ന്ന​ലെ. സ​ർ​ക്കാ​രി​ന്‍റെ ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​ന്ന​ലെ​യും പ്ര​വ​ര്‍​ത്തി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​ത്തി​യ​ത്. സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കി​യ ഫ​യ​ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കാ​നാ​ണ് തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ച്ച​ത്. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ള്‍ വ​കു​പ്പ് ത​ല​ത്തി​ലും മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ലും അ​വ​ലോ​ക​നം ന​ട​ത്തും. വ​കു​പ്പു​ത​ല പു​രോ​ഗ​തി അ​ത​തു മ​ന്ത്രി​മാ​ര്‍ വി​ല​യി​രു​ത്തും.

ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ യ​ജ്ഞം ആ​രം​ഭി​ച്ച് ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ റ​വ​ന്യൂ വ​കു​പ്പി​ല്‍ 2,799 ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ചു.
ക​ള​ക്ട​റേ​റ്റ് - 2149, ആ​ര്‍​ഡി ഓ​ഫീ​സു​ക​ള്‍ - 175, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍ - 381, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ - 89, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സു​ക​ള്‍ - 5 എ​ന്നി​ങ്ങ​നെ​യാ​ണ് തീ​ര്‍​പ്പാ​ക്കി​യ ഫ​യ​ലു​ക​ളു​ടെ എ​ണ്ണം.
ക​ള​ക്ട​റേ​റ്റി​നു പു​റ​മേ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ വി​ വി​ധ ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ളും സ​ബ് ഓ​ഫീ​സു​ക​ളും ആ​ര്‍​ഡി​ഒ, താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ച്ചു.