മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹ​​യു​​ടെ പ്രേ​​ഷി​​ത​​ത്വം ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​നു​​ പൊ​​ൻ​​കി​​രീ​​ടം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Sunday, July 3, 2022 10:38 PM IST
നി​​ര​​ണം: മാ​​ർ​​ത്തോ​​മ്മാ​​ശ്ലീ​​ഹ എ​​ഡി 52ൽ ​​ഭാ​​ര​​ത​​ത്തി​​ൽ ഈ​​ശോ​​യു​​ടെ സു​​വി​​ശേ​​ഷ​​വു​​മാ​​യി എ​​ത്തി​​യ​​ത് അ​​ന്ന​​ത്തെ ലോ​​ക ഭൂ​​പ​​ട​​ത്തി​​ൽ ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​നു​​ള്ള യ​​ശ​​സി​​ന്‍റെ പൊ​​ൻ​​കി​​രീ​​ട​​മാ​​ണെ​​ന്നും ഓ​​രോ ഭാ​​ര​​തീ​​യ​​നും അ​​ഭി​​മാ​​നം ന​​ൽ​​കു​​ന്ന​​താ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
നി​​ര​​ണം മാ​​ർ​​ത്തോ​​മ്മാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹയു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തി​​ന്‍റെ 1950 വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ​​യും കെ​​സി​​ബി​​സി ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന സ​​ഭാ ന​​വീ​​ക​​ര​​ണ കാ​​ലം 2022-25 ന്‍റെ​​യും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹിക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.
ഒ​​രാ​​ഴ്ച നീ​​ണ്ടു​​നി​​ന്ന നി​​ര​​ണം തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ജൂ​​ബി​​ലി വ​​ർ​​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന ആ​​ർ​​ച്ച്ബി​​ഷ​​പ് ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ ഈ ​​വ​​ർ​​ഷം മു​​ഴു​​വ​​ൻ പ്ര​​തി​​ഷ്ഠി​​ക്കാ​​നു​​ള്ള മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹ​​യു​​ടെ ജൂ​​ബി​​ലി ഛായാ​​ചി​​ത്രം ആ​​ശീ​​ർ​​വ​​ദി​​ച്ച് പാ​​സ്റ്റ​​ർ കൗ​​ണ്‍​സി​​ൽ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ലിനു ന​​ൽ​​കി പ്ര​​കാ​​ശ​​നക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.
നി​​ര​​ണം സെ​​ന്‍റ് തോ​​മ​​സ് തീ​​ർ​​ഥാ​​ട​​നം റെക്‌ടർ ഫാ. ​​ജോ​​ഷി മൂ​​ലം​​കു​​ന്നം, യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ, നി​​ര​​ണം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം സ്പി​​രി​​ച്വ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സി പു​​തി​​യാ​​പ​​റ​​ന്പി​​ൽ, സ​​ന്ദേ​​ശ​​നി​​ല​​യം അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​​ലി​​ൽ, ഫാ. ​​ടോ​​ണി കൂ​​ലി​​പ്പു​​ര, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ൽ, കു​​ടും​​ബ കൂ​​ട്ടാ​​യ്മ അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ജോ​​ബ് ആ​​ന്‍റ​​ണി പ​​വ്വ​​ത്തി​​ൽ, സി​​സ്റ്റ​​ർ ചെ​​റു​​പു​​ഷ്പം എ​​സ്എ​​ബി​​എ​​സ്, മാ​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി മാ​​ത്യു ചേ​​ന്നോ​​ത്ത്, യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജോ​​ർ​​ജ് ജോ​​സ​​ഫ്, ജാ​​ന​​റ്റ് മാ​​ത്യു, മി​​ഷ​​ൻ​​ലീ​​ഗ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സു​​ബി​​ൻ, ജാ​​ന​​റ്റ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.