കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു
Sunday, July 3, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വീ​ണ്ടും കാ​പ്പ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് ന​ട​പ​ടി. അ​ടൂ​ര്‍ പ​റ​ക്കോ​ട് സു​ബൈ​ര്‍ മ​ന്‍​സി​ലി​ല്‍ അ​ജ്മ​ലി​നെ (26)യാ​ണ് കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ പ​റ​ഞ്ഞു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നേ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ന​ര​ഹ​ത്യാ​ശ്ര​മം, വീ​ടു​ക​യ​റി അ​തി​ക്ര​മം ന​ട​ത്ത​ല്‍, ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​യ്ക്ക​ല്‍, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യ​ല്‍, ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ല്‍, തു​ട​ങ്ങി​യ നി​ര​വ​ധി ഗു​രു​ത​ര​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​യാ​യി ജ​യി​ല്‍ വാ​സ​മ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് അ​ജ്മ​ല്‍. നി​ല​വി​ല്‍ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി​യാ​യി ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ കാ​പ്പാ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് ജ​യി​ലി​ല്‍ എ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം നാ​ലു​പേ​ര്‍​ക്കെ​തി​രെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​തി​ല്‍ കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ ക​ട​ന്ന് കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി​യും ഉ​ള്‍​പ്പെ​ടു​ന്നു.