പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, July 3, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​ർ മൂ​ന്ന് ലോ​ക​ങ്ങ​ളെ​യും തി​രി​ച്ച​റി​യു​ന്ന​വ​രാ​ണെ​ന്നും ച​രി​ത്ര​ത്താ​ളു​ക​ളി​ൽ അ​വ​ർ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​രാ​യി​ക്കു​മെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ്. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി ജി​ല്ലാ ക​മ്മി​റ്റി കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യ അ​മ്മ​വീ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ബാ​ബു തോ​മ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​രി​യ​ൻ മ​ട​ക്ക​ൽ, വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സ് മാ​ത്യു, സെ​ക്ര​ട്ട​റി ബി​ജു നൈ​നാ​ൻ, ക​രു​ണാ​ല​യം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ്, ക​വി അ​ടൂ​ർ രാ​മ​കൃ​ഷ്ണ​ൻ, തോ​മ​സ് കു​ന്ന​ത്ത്, സോ​മ​ൻ താ​മ​ര ചാ​ലി​ൽ, ഭ​ര​ത് വാ​ഴു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.