പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണം; എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി
Sunday, July 3, 2022 10:38 PM IST
റാ​ന്നി: പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു നി​വേ​ദ​നം ന​ൽ​കി. ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്ത് റാ​ന്നി​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​ക ആ​ശ്ര​യ​മാ​ണ് പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം. ശ​ബ​രി​മ​ല - പ​മ്പ ക​ഴി​ഞ്ഞാ​ൽ തീ​ർ​ഥാ​ട​ന പാ​ത​യി​ലെ​ആ​ദ്യ​ത്തെ ആ​ശു​പ​ത്രി എ​ന്ന പ്ര​ത്യേ​ക​ത​യും പെ​രു​നാ​ട് ആ​ശു​പ​ത്രി​ക്കു​ണ്ട്.
നി​ല​വി​ൽ അ​ഞ്ച് ഡോ​ക്ട​ർ​മാ​രു​ടെ​യും അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ​യും ത​സ്തി​ക ആ​ശു​പ​ത്രി​ക്കു​ള്ള​താ​ണ്. കി​ട​ത്തി ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കാ​മെ​ന്ന് പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​നും ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണ് പെ​രു​നാ​ട്. കി​ട​ത്തി ചി​കി​ത്സ ഇ​ല്ലാ​ത്ത​തു​മൂ​ലം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 20 മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ച്ച് റാ​ന്നി​യി​ലോ പ​ത്ത​നം​തി​ട്ട​യി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ശ​ബ​രി​മ​ല യോ​ട് ഏ​റ്റ​വും അ​ടു​ത്തു കി​ട​ക്കു​ന്ന ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള ഏ​ക സം​വി​ധാ​ന​വും പെ​രു​നാ​ട്ടി​ലാ​ണെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.