വെ​ട്ടി​പ്പു​റം-ക​ട​മ്മ​നി​ട്ട റോ​ഡി​ലെ വ​ള​വു​ക​ൾ നി​ല​നി​ർ​ത്തി പു​ന​ർ​നി​ർ​മാ​ണം
Sunday, July 3, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്പു​റം - ക​ട​മ്മ​നി​ട്ട റോ​ഡ് ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൊ​ന്ന​മൂ​ട് ജം​ഗ്‌​ഷ​നു സ​മീ​പ​മു​ള്ള വെ​ള്ളി​യ​മ്പി​ൽ​പ​ടി​യി​ലെ വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​നു ന​ട​പ​ടി​യാ​യി​ല്ല.

ര​ണ്ട് സൈ​ഡി​ൽ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം കാ​ണാ​ത്ത രീ​തി​യി​ൽ വ​ള​വ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
വ​ള​വി​ലെ വൈ​ദ്യു​തി​പോ​സ്റ്റും കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യി​ൽ വ​സ്തു ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​താ​ണ് ത​ട​സ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്തെ വ​സ്തു ഉ​ട​മ​ക​ൾ ഉ​പാ​ധി​ക​ളി​ല്ലാ​തെ വ​സ്തു വി​ട്ടു ന​ൽ​കാ​ൻ സ​മ്മ​തം അ​റി​യി​ച്ചു​ണ്ടെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി പ​റ​ഞ്ഞു. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ​എ​സ്ടി​പി അ​ധി​കൃ​ത​രെ ഈ ​വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സം.