പ്ര​മാ​ടം സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ൽ റോ‍‍​ഡി​ൽ അ​പ​ക​ട​ക്കെ​ണി
Sunday, July 3, 2022 10:35 PM IST
പ്ര​മാ​ടം: നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, പ്ര​ഗ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യു​ടെ മു​ന്പി​ൽ റോ‍​ഡ് അ​പ​ക​ട​ക്കെ​ണി​യാ​യി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ​യി​ടെ റോ​ഡ് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്ത​തോ​ടെ ഇ​രു​വ​ശ​വും ര​ണ്ട് അ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ട്. നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​മ്പോ​ൾ പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു മാ​റേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ.
സൈ​ക്കി​ളി​ൽ വ​രു​ന്ന കു​ട്ടി​ക​ളും കാ​ൽ​ന​ട​ക്കാ​രും നേ​രി​ടു​ന്ന ഭീ​ഷ​ണി ഇ​തി​നു പു​റ​മെ​യാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​റ​ങ്ങാ​നും പ്ര​യാ​സ​മാ​യി. മൂ​ന്നു സ്കൂ​ളു​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ റോ​ഡി​ൽ ഹ​ന്പു​ക​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഇ​ല്ല.
റോ​ഡി​ന് ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ടൈ​ൽ പാ​കു​ക​യോ ആ​ണ് പോം​വ​ഴി. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.