ഡോ​ക്ട​ർ​മാ​ർ ദൈ​വ​ത്തി​ന്‍റെ പ്ര​തി​പു​രു​ഷ​ൻ​മാ​ർ: ഋ​ഷി​രാ​ജ് സിം​ഗ്
Sunday, July 3, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: ഡോ​ക്ട​ർ​മാ​ർ ദൈ​വ​ത്തി​ന്‍റെ പ്ര​തി​പു​രു​ഷ​ൻ​മാ​രാ​ണെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ്. ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട വൈ​ദ്യു​തി ഭ​വ​ൻ റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡോ​ക്ട​ർ​മാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് പൊ​തു​സ​മു​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ആ ​ശീ​ലം സ​മൂ​ഹം മാ​റ്റ​ണ​മെ​ന്നും ഋ​ഷി​രാ​ജ്സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി വ​രെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​എ​ൻ. അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 35 വ​ർ​ഷ​മാ​യി ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പ് രോ​ഗി​യെ ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്തി​യ അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജെ​റി മാ​ത്യു​വി​നെ ആ​ദ​രി​ച്ചു.