അ​ധ്യാ​പി​ക​യു​ടെ ദു​രൂ​ഹ മ​ര​ണം! തി​രു​വ​ല്ല സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന​ത്
Saturday, July 2, 2022 11:43 PM IST
പ​ത്ത​നം​തി​ട്ട: അ​ധ്യാ​പി​ക​യാ​യ ജി​ൻ​സി പ്ലാ​റ്റ്ഫോ​മി​ൽ വീ​ണു പ​രി​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം ന​ട​ന്ന തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​രാ​യ്മ​ക​ൾ നി​ര​വ​ധി. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ സി​സി​ടി​വി കാ​മ​റ​ക​ളോ പോ​ലീ​സ് സാ​ന്നി​ധ്യ​മോ തി​രു​വ​ല്ല​യി​ൽ വേ​ണ്ട​വി​ധ​മി​ല്ല.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു ജി​ൻ​സി വീ​ണ​ത്. ട്രെ​യി​ന്‍ അ​ഞ്ചു മി​നി​ട്ടോ​ളം ഇ​വി​ടെ നി​ര്‍​ത്തി​യി​രു​ന്നു. പി​ന്നീ​ട് ട്രെ​യി​ന്‍ വി​ട്ട​പ്പോ​ഴാ​ണ് ജി​ന്‍​സി ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി സി​സി​ടി​വി​യി​ല്‍ കാ​ണു​ന്ന​ത്.

അ​ജ്ഞാ​ത​ൻ ക​യ​റി​യോ?

സ്പീ​ഡി​ലാ​യ ട്രെ​യി​നി​ല്‍​നി​ന്നു ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ജി​ന്‍​സി വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജി​ന്‍​സി ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ജി​ൻ​സി വീ​ഴു​ന്ന ഭാ​ഗ​ത്തി​നു ഏ​റ്റ​വു​മ​ടു​ത്ത സി​സി​ടി​വി​യി​ലെ ദൃ​ശ്യ​മാ​ണി​ത്.

ട്രെ​യി​നി​ലേ​ക്ക് അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ ക‍​യ​റി​യ​താ​യി സ​ഹ​യാ​ത്രി​ക​രി​ൽ ചി​ല​ർ ആ​രോ​പി​ക്കു​ന്പോ​ഴും ഇ​തി​നു തെ​ളി​വു തേ​ടു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ൽ ഒ​ന്നാം ന​ന്പ​ർ‌ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ എ​ത്തി​യ ആ​ൾ വ​നി​ത കം​പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് ക​യ​റി​യി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല.

അ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി

സാ​മാ​ന്യം തി​ര​ക്കു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് തി​രു​വ​ല്ല. വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ ​ഗ്രേ​ഡ് പ​ട്ടി​ക​യി​ലും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണെ​ങ്കി​ലും ഈ ​പ​രി​ഗ​ണ​ന തി​രു​വ​ല്ല​യ്ക്കു ല​ഭി​ക്കു​ന്നി​ല്ല. ഒ​ട്ടു​മി​ക്ക ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ണ്ട്. ഒ​രു മി​നി​ട്ടാ​ണ് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം. കോ​ച്ചു​ക​ളു​ടെ വ​ര​വു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​ത്ത സ്റ്റേ​ഷ​നാ​ണ് തി​രു​വ​ല്ല. ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളോ ഡി​സ്പ്ലേ ബോ​ർ​ഡു​ക​ളോ ഇ​ല്ല.

ര​ണ്ടു മ​ര​ണം

ഇ​ക്കാ​ര​ണ​ത്താ​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളെ​ത്തു​ന്പോ​ൾ കോ​ച്ചു​ക​ൾ​ക്കു പി​ന്നാ​ലെ പാ​യു​ന്ന​ത് പ​തി​വു​കാ​ഴ്ച. ഇ​ത്ത​ര​ത്തി​ൽ വേ​ഗ​ത്തി​ൽ ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റാ​നും ബ​ന്ധു​ക്ക​ളെ യാ​ത്ര അ​യ​യ്ക്കാ​നു​മു​ള്ള തി​ര​ക്കി​ൽ അ​പ​ക​ട​ങ്ങ​ൾ തി​രു​വ​ല്ല​യി​ൽ പ​തി​വു കാ​ഴ്ച​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു മ​ര​ണ​ങ്ങ​ൾ സ്റ്റേ​ഷ​നി​ൽ ത​ന്നെ​യു​ണ്ടാ​യി. ലെ​ഗേ​ജു​ക​ളു​മാ​യി എ​ത്തു​ന്ന​വ​രെ ട്രെ​യി​നി​ലേ​ക്കു ക​യ​റ്റി​വി​ടാ​നു​ള്ള തി​ര​ക്കി​ൽ ഉ​ള്ളി​ലേ​ക്കു ക​യ​റാ​ൻ ഒ​പ്പ​മു​ള്ള​വ​ർ ശ്ര​മി​ക്കു​ക​യും ഇ​വ​ർ ഇ​റ​ങ്ങു​ന്പോ​ഴേ​ക്കും ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങു​ക​യും അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കാ​ത്ത​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം.

രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ല

തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​തി​യാ​യ വെ​ളി​ച്ച​മി​ല്ല. നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം പാ​സ​ഞ്ച​ർ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തി​രു​വ​ല്ല​യി​ലെ​ത്തി​യ​ത്. ട്രെ​യി​ൻ നി​ർ​ത്തു​ന്ന പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പൂ​ർ​ണ​മാ​യി മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത​തും വെ​ളി​ച്ച​ക്കു​റ​വും സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണ്. റെ​യി​ൽ​വേ​യു​ടെ ക​ണ​ക്കി​ൽ തി​രു​വ​ല്ല എ ​ഗ്രേ​ഡ് സ്റ്റേ​ഷ​നാ​ണ്. എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്റ്റേ​ഷ​നി​ലു​ണ്ടാ​കേ​ണ്ട​താ​ണ്. പ​ക്ഷേ തി​രു​വ​ല്ല​യി​ൽ ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. സ്ത്രീ​ക​ളും മു​തി​ർ​ന്ന യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പ്ലാ​റ്റ് ഫോ​മു​ക​ളെ​ല്ലാം തു​റ​ന്ന അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ട്രെ​യി​നി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ക​യ​റാ​നാ​കും.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​ർ അ​ട​ച്ചു

ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​ർ 2016 മു​ത​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ആ​ർ​പി​എ​ഫി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​ൻ വ​രു​ന്പോ​ൾ പ്ലാ​റ്റ്ഫോ​മി​ൽ കാ​ണു​മെ​ങ്കി​ലും സ്റ്റേ​ഷ​ന്‍റെ ഉ​ള്ളി​ലേ​ക്കു ക​ട​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചു വി​വ​ര​ശേ​ഖ​ര​ണ​മൊ​ന്നു​മി​ല്ല. സ്റ്റേ​ഷ​നി​ലെ പ​രി​ശോ​ധ​ന​ക​ൾ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ്.

ശു​ചി​മു​റി, ഭ​ക്ഷ​ണ സൗ​ക​ര്യം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ട്രെ​യി​നു​ക​ൾ വ​ന്നു​പോ​കു​ന്ന ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കി​ല്ല. എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ചു സ്ഥാ​പി​ച്ച എ​ക്സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​നം പോ​ലും യാ​ത്ര​ക്കാ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ലി​ഫ്റ്റി​ന്‍റെ പ​ണി ഇ​തേ​വ​രെ തീ​ർ​ന്നി​ട്ടു​മി​ല്ല.