പി​എം റോ​ഡി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, July 2, 2022 11:39 PM IST
പ​ത്ത​നം​തി​ട്ട: പൂ​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു കാ​ര​ണം വീ​ടി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

പു​തി​യ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ​രാ​തി​ക്കാ​ര​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി കെ​എ​സ്ടി​പി​ക്കു നി​ർ​ദേ​ശം ന​ൽ​കി.

പ​രാ​തി​ക്കാ​ര​നാ​യ മ​ണ്ണാ​ക്കു​ള​ഞ്ഞി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ഓ​സ്റ്റി​ൻ റോ​യ് ജോ​സി​ന്‍റെ വീ​ടി​ന് 30 മീ​റ്റ​ർ നീ​ള​ത്തി​ൽ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​കി​യ​താ​യി കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. അ​പ്രോ​ച്ച് റോ​ഡ് പൊ​ളി​ച്ചു മാ​റ്റു​മ്പോ​ൾ പു​തി​യ റോ​ഡും അ​തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.