സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, July 2, 2022 11:35 PM IST
തി​രു​വ​ല്ല: ശ്ര​വ​ണ-​സം​സാ​ര ചി​കി​ത്സാ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ച് സം​സ്ഥാ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ച​പ​കേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൻ​സി​ൽ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഡോ. ​സ​ന്ദീ​പ് താം​ബെ, ഇ​ന്ത്യ​ൻ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി സു​മ​ൻ കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

മു​ന്നൂ​റ്റ​മ്പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും പ്ര​ഫ​ഷ​ണ​ലു​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഗ​ഗ​ൻ ബ​ജാ​ജ് (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ക​സ്‌​തു​ർ​ബ മെ​ഡി​ക്ക​ൽ കോ​ള​ജ്, മം​ഗ​ളൂ​രു), ഡോ. ​പ്ര​ദീ​പ് യു​വ​രാ​ജ് (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, നിം​ഹാ​ൻ​സ്, ബം​ഗ​ളൂ​രു), അ​ന്ന​മ്മ ജോ​ർ​ജ് (സ്പീ​ച്ച് പ​ത്തോ​ള​ജി​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും.