കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു
Saturday, July 2, 2022 11:35 PM IST
പ​ത്ത​നം​തി​ട്ട: 2008 ജൂ​ണി​ൽ അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ​മാ​യ പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ ന​ട​ന്ന സ​മ​ര​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ 12 വ​ർ​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നു ശേ​ഷം പ​ത്ത​നം​തി​ട്ട ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​റു​തെ വി​ട്ടു. അ​ന്ന​ത്തെ കെ​എ​സ്‌​യു യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ൽ കൈ​ത​ക്ക​ൽ, നേ​താ​ക്ക​ളാ​യ ജോ​മോ​ൻ കോ​ശി, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, ജോ​സ് പെ​രി​ങ്ങ​നാ​ട്, എ​ബി വീ​ര​പ​ള്ളി, മ​നു​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

പാ​ഠ​പു​സ്ത​ക​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ്‌​വ​ത്ക​ര​ണ​ത്തി​നെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന സ​മ​ര​ത്തെ തു​ട​ർ​ന്ന് കെ​എ​സ്‌​യു പ​ത്ത​നം​തി​ട്ട സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​തി​ക്രൂ​ര​മാ​യി ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചെ​റു​ത്തു നി​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ടു​ത്ത കേ​സാ​ണ് പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​ന് ശേ​ഷം കോ​ട​തി നി​രു​പാ​ധി​കം ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സു​നി​ൽ എ​സ്. ലാ​ൽ, അ​ഖി​ലേ​ഷ് എ​സ്. കാ​ര്യാ​ട്ട് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.